Quantcast

സമനില മതി, ബ്ലാസ്റ്റേഴ്‌സിന് ഫൈനലിലെത്താൻ: രണ്ടാം പാദം ഇന്ന്‌

കലാശപ്പോരിലേക്ക് ടിക്കറ്റുറപ്പിക്കാൻ മഞ്ഞപ്പടയ്ക്ക് വേണ്ടത് ഒരു സമനില മാത്രം. ഷീൾഡ് വിന്നേഴ്സായി തലപ്പൊക്കത്തോടെയെത്തിയ ജംഷഡ്പൂരിനെ സഹലിന്റെ ഗോളിൽ ആദ്യ പാദത്തിൽ ബ്ലാസ്റ്റേഴ്സ് മറികടന്നിരുന്നു

MediaOne Logo

Web Desk

  • Published:

    15 March 2022 1:07 AM GMT

സമനില മതി, ബ്ലാസ്റ്റേഴ്‌സിന് ഫൈനലിലെത്താൻ: രണ്ടാം പാദം ഇന്ന്‌
X

ഐ.എസ്.എല്‍ രണ്ടാം പാദ സെമിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂരിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ഗോവയിലെ തിലക് മൈതാനിയിലാണ് മത്സരം. ആദ്യ പാദത്തിൽ ഒരു ഗോളിന് ജയിച്ചാതിനാൽ ഇന്ന് സമനില നേടിയാലും ബ്ലാസ്റ്റേഴ്സിന് ഫൈനലിലെത്താം.

ഒരു സ്വപ്നത്തേലേക്കുള്ള പ്രയാണത്തിന്റെ നിർണായക വഴിയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. കലാശപ്പോരിലേക്ക് ടിക്കറ്റുറപ്പിക്കാൻ മഞ്ഞപ്പടയ്ക്ക് വേണ്ടത് ഒരു സമനില മാത്രം. ഷീൾഡ് വിന്നേഴ്സായി തലപ്പൊക്കത്തോടെയെത്തിയ ജംഷഡ്പൂരിനെ സഹലിന്റെ ഗോളിൽ ആദ്യ പാദത്തിൽ ബ്ലാസ്റ്റേഴ്സ് മറികടന്നിരുന്നു.

ടീമിലെ ഓരോ താരങ്ങളും കാട്ടുന്ന ഒത്തിണക്കമാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയമന്ത്രം. ഗോളടിക്കുന്നതിലും ഗോളടിപ്പിക്കുന്നതിലും ഓരോരുത്തരും മിടുക്ക് കാട്ടുന്നു.

കഴിഞ്ഞ മത്സരത്തിലിറങ്ങിയ ആദ്യ ഇലവനില്‍ മാറ്റം വരുത്താൻ പരിശീലകൻ വുകമാനോവിച്ച് തയ്യാറായേക്കില്ല. ക്യാമ്പിൽ കാര്യമായ പരിക്കിന്റെ ഭീഷണിയില്ലാത്തതും കൊമ്പന്മാർക്ക് കരുത്താകും. മറുവശത്തുള്ള ജംഷഡ്പൂരിനെ ഒരു നിലയ്ക്കും എഴുതിതള്ളാനാകില്ല. ഗ്രെഗ് സ്റ്റിവേർട്ട്, ഡാനിയൽ ചീമാ ചിക്‍വു എന്നിവർ അപകടകാരികളാണ്.

2014ലും 2016നും ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം വട്ടവും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിക്കുമോ?. ബ്ലാസ്‌റ്റേഴ്‌സ് ആരാധകരും ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകവും ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചോദ്യത്തിനുള്ള ഉത്തരം ഇന്ന് രാത്രി 7.30ന് അരങ്ങേറുന്ന രണ്ടാം പാദ സെമി ഫൈനല്‍ പോരാട്ടത്തില്‍ വ്യക്തമാകും.

TAGS :

Next Story