Quantcast

ആദ്യ മത്സരവിജയം ആദ്യചുവട് മാത്രം, ലക്ഷ്യത്തിലാണ് ശ്രദ്ധ: ക്രിസ്റ്റിയാനോ റൊണാൾഡോ

മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റിയിൽ സംശയമുന്നയിച്ച് ഇംഗ്ലണ്ട് മുൻ താരം വെയ്ൻ റൂണിയും ഘാന പരിശീലകൻ ഒട്ടോ അഡ്ഡോയും രംഗത്തെിയിരുന്നു

MediaOne Logo

Sports Desk

  • Published:

    25 Nov 2022 7:30 PM GMT

ആദ്യ മത്സരവിജയം ആദ്യചുവട് മാത്രം, ലക്ഷ്യത്തിലാണ് ശ്രദ്ധ: ക്രിസ്റ്റിയാനോ റൊണാൾഡോ
X

'ഈ ലോകകപ്പിലെ ഞങ്ങളുടെ അരങ്ങേറ്റത്തിൽ വളരെ പ്രധാനപ്പെട്ട വിജയം നേടി, പക്ഷേ യഥാർത്ഥത്തിൽ ഒന്നും നേടിയില്ല! അത് ആദ്യപടി മാത്രമായിരുന്നു! ലക്ഷ്യങ്ങൾ പിന്തുടരുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പോർച്ചുഗൽ കരുത്താർജ്ജിക്കട്ടെ...' ട്വിറ്ററിൽ പോർച്ചുഗൽ സൂപ്പർ താരം ഇന്ന് പോസ്റ്റ് ചെയ്ത കുറിപ്പാണിത്.

എതിർടീമായ ഘാന ഗംഭീരമായി കളിച്ച റഅ്‌സ് അബൂ അബൂദിൽ(സ്റ്റേഡിയം 974) നടന്ന ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് ജയിക്കുകയായിരുന്നു പോർച്ചുഗൽ. ആദ്യ പകുതി ഗോൾരഹിതമായിരുന്നുവെങ്കിലും രണ്ടാം പകുതിയിൽ ഗോളടിമേളമായിരുന്നു. പെനാൽട്ടിയിലൂടെ പോർച്ചുഗൽ നേടിയ ലീഡിന് മിനിട്ടുകളുടെ മാത്രം ആയുസ്സാക്കി ഘാന തിരിച്ചടിച്ചെങ്കിലും പറങ്കിപ്പട വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. അധികം വൈകാതെ മൂന്നാം ഗോളുമടിക്കുകയായിരുന്നു.

മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റിയിൽ സംശയമുന്നയിച്ച് ഇംഗ്ലണ്ട് മുൻ താരം വെയ്ൻ റൂണിയും ഘാന പരിശീലകൻ ഒട്ടോ അഡ്ഡോയും രംഗത്തെിയിരുന്നു. അത് പെനാൽറ്റി ആയിരുന്നില്ലെന്നാണ് തന്റെ നിലപാടെന്നാണ് റൂണി പറഞ്ഞത്. റൊണാൾഡോക്ക് കിട്ടിയ പെനാൽറ്റി റഫറിയുടെ പ്രത്യേക സമ്മാനമായിരുന്നുവെന്ന് ഘാന പരിശീലകൻ പറഞ്ഞു. ആരെങ്കിലും ഗോളടിച്ചാൽ അയാളെ അഭിനന്ദിക്കണം. പക്ഷേ ഇത് സമ്മാനമാണ്. ഇതിൽ കൂടുതൽ ആ ഗോളിനെ കുറിച്ച് എന്ത് പറയാനാണ്. ഘാന ഡിഫൻഡർ മുഹമ്മദ് സാലിസു റൊണാൾഡോയെ ഫൗൾ ചെയ്തിട്ടില്ല. എന്നാൽ, പെനാൽറ്റി അനുവദിക്കുന്നതിന് മുമ്പ് വാർ സംവിധാനം ഉപയോഗിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അത് പെനാൽറ്റി ലഭിക്കാൻ മാത്രമുള്ള ടാക്കിൾ ആയി തോന്നുന്നില്ലെന്ന് പോർച്ചുഗൽ ഇതിഹാസ താരം ലൂയി ഫിഗോയും അഭിപ്രായപ്പെട്ടിരുന്നു.

മത്സരത്തിന്റെ 65ാം മിനിറ്റിലാണ് പോർച്ചുഗല്ലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. റൊണാൾഡോയെ ബോക്‌സിനുള്ളിൽ ഘാന പ്രതിരോധ താരം മുഹമ്മദ് സാലിസു വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. പിഴവുകളില്ലാതെ പെനാൽറ്റി വലയിലെത്തിച്ച റൊണാൾഡോ പോർച്ചുഗല്ലിനെ മുന്നിലെത്തിക്കുകയും ചെയ്തു. അതേസമയം, ഗോൾ നേട്ടത്തോടെ അഞ്ചു ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി. മത്സരത്തിന്റെ താരമായും റൊണാൾഡോ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.18 മത്സരങ്ങളിൽ നിന്നായി എട്ട് ഗോളുകളാണ് റോണോ ഇതുവരെ ലോകകപ്പുകളിൽ നിന്ന് നേടിയത്. 2006, 2010, 2014, 2018, 2022 എന്നീ ലോകകപ്പുകളിലാണ് റൊണാൾഡോ ഗോൾ നേടിയത്. ലോകകപ്പിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം കൂടിയ താരവും ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.

മത്സരത്തിൻെർ 65ാം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽട്ടി ഗോൾ നേടിയപ്പോൾ 73ാം മിനുട്ടിൽ ഘാന തിരിച്ചടിച്ചു. ആൻഡ്രേ ഐയ്വിലൂടെയായിരുന്നു ഘാനയുടെ തിരിച്ചടി. 71ാം മിനുട്ടിൽ ഖുദ്സിൻറ കിടിലൻ മുന്നേറ്റം ഗോളിയുടെ കൈകളിൽ അവസാനിച്ചെങ്കിൽ തൊട്ടുടൻ തന്നെ ഘാന ഗോൾവല കുലുക്കുകയായിരുന്നു. പിന്നീട് ജോവേ ഫെലിക്സും റാഫേൽ ലിയോയുമാണ് പോർച്ചുഗലിനായി ഗോൾ നേടിയത്. അധികം വൈകാതെ 89ാം മിനുട്ടിൽ ഒസ്മാൻ ബുഖാരി ഘാനയുടെ സ്‌കോർ ബോർഡിൽ ഒരു ഗോൾ കൂടി ചേർത്തു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 62ാം മിനുട്ടിലാണ് പോർച്ചുഗലിന് പെനാൽട്ടി ലഭിച്ചത്.

മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. നിരവധി അർധാവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതിരുന്ന ക്രിസ്റ്റിയാനോ 30ാം മിനുട്ടിൽ വല കുലുക്കിയെങ്കിലും റഫറി ഗോളനുവദിച്ചില്ല. അലക്സാണ്ടർ ഡിജിക്യൂവിനെ ക്രിസ്റ്റിയാനോ ഫൗൾ ചെയ്തതായിരുന്നു കാരണം. ജോവേ ഫെലിക്സിന്റെ പാസ് സ്വീകരിച്ചായിരുന്നു റൊണാൾഡോ ഷോട്ടുതിർത്തത്.

അതിനിടെ, മത്സരത്തിലെ 45ാം മിനുട്ടിൽ ജോവോ കാൻസെലോയെ ഫൗൾ ചെയ്തതിന് മുഹമ്മദ് ഖുദ്സിന് മഞ്ഞ കാർഡ് കാണേണ്ടി വന്നു. ആൻഡ്രേ ഐയ്വിനും മഞ്ഞക്കാർഡ് വാങ്ങേണ്ടി വന്നു. പോർച്ചുഗലിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഒട്ടാവിയോയെ ഫൗൾ ചെയ്തതിനായിരുന്നു നടപടി. ആദ്യ പകുതിയിൽ 70 ശതമാനം സമയവും പന്ത് കൈവശം വെച്ചത് പോർച്ചുഗലായിരുന്നു. ബാക്കി 30 ശതമാനം മാത്രമാണ് ഘാന കളി നിയന്ത്രിച്ചത്. പോർച്ചുഗലിന്റെ പാസ് കൃത്യത 91 ശതമാനവും ഘാനയുടേത് 78 ശതമാനവുമായിരുന്നു.

രണ്ടാം പകുതിൽ ഒരുങ്ങിയിറങ്ങിയ ഘാനയെയാണ് കളിക്കളത്തിൽ കണ്ടത്. അതിഗംഭീര മുന്നേറ്റത്തിലൂടെ ഘാനയുടെ ആദ്യ ഗോൾഷോട്ട് അലിഡു സെയ്ദു ഉതിർത്തെങ്കിലും ചെറിയ വ്യത്യാസത്തിൽ പോസ്റ്റിന് പുറത്തേക്ക് പോയി. 57ാം മിനുട്ടിൽ സെയ്ദു മഞ്ഞക്കാർഡും കണ്ടു. ജോവോ ഫെലിക്സിനെ ഫൗൾ ചെയ്തതിനായിരുന്നു നടപടി.

TAGS :

Next Story