Quantcast

മ്യാന്മറിനെതിരായ സൗഹൃദ മത്സരം: സുനിൽ ഛേത്രി നേടിയ ഗോൾ അനുവദിക്കാതെ റഫറി

പന്ത് സ്വീകരിക്കുമ്പോൾ റഫറി ഓഫ്‌സൈഡ് അല്ലെന്ന് ടെലിവിഷൻ റീപ്ലേകളിൽ വ്യക്തം.

MediaOne Logo

Web Desk

  • Published:

    23 March 2023 7:05 AM GMT

Sunil Chhetri- Indian Football
X

മ്യാന്മറിനെതിരായ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ഇന്ത്യന്‍ ടീം അംഗങ്ങള്‍, സുനില്‍ ഛേത്രി

മണിപ്പൂർ: ത്രിരാഷ്ട്ര സൗഹൃദ ഫുട്‌ബോൾ ടൂർണമെന്റിലെ മ്യാന്മറിനെതിരായ മത്സരത്തിൽ സുനിൽഛേത്രിക്ക് അർഹമായൊരു ഗോൾ റഫറി നിഷേധിച്ചു. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ ജയിച്ചെങ്കിലും 74ാം മിനുറ്റിൽ വന്നൊരു 'ഗോളാ'ണ് റഫറി ഓഫ്‌സൈഡെന്ന് വിധിച്ചത്. പന്ത് സ്വീകരിക്കുമ്പോൾ റഫറി ഓഫ്‌സൈഡ് അല്ലെന്ന് ടെലിവിഷൻ റീപ്ലേകളിൽ വ്യക്തം.

റഫറി അനുവദിച്ചിരുന്നുവെങ്കില്‍ സുനിൽഛേത്രിയുടെ 85ാം ഗോളാകുമായിരുന്നു അത്. അതേസമയം മത്സരത്തിലെ റഫറിയിങ്ങിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. നേരത്തെ സുനിൽഛേത്രിയെ ബോക്‌സിൽ വീഴ്ത്തിയതിന് ഇന്ത്യക്ക് പെനൽറ്റി വിധിച്ചതുമില്ല. പതിനാറാം മിനുറ്റിലായിരുന്നു സംഭവം. ബോക്‌സിനുള്ളിൽ ഛേത്രിയെ പിന്നിൽ നിന്നും വീഴ്ത്തുകയായിരുന്നു. പെനാൽറ്റി വിധിക്കാത്തതിലെ ദേഷ്യം സുനിൽഛേത്രി പ്രകടിപ്പിക്കുകയും ചെയ്തു. മറ്റൊരു അവസരത്തിൽ അനിരുദ്ധ് ഥാപ്പയെ വീഴ്ത്തിയതും റഫറി കണ്ടില്ല.

അതേസമയം ഒന്നാം പകുതിയുടെ ഇഞ്ച്വറിടൈമിൽ വന്ന ഗോളിലായിരുന്നു ഇന്ത്യയുടെ വിജയം. അനിരുദ്ധ് ഥാപ്പയാണ് ഇന്ത്യക്കായി ഗോൾ നേടിയത്. സുനിൽഛേത്രിക്ക് ഗോളടിക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. തിങ്ങിനിറഞ്ഞ ആരാധകർക്ക് മുന്നിലായിരുന്നു ഇന്ത്യയുടെ വിജയം. ഫിഫ റാങ്കിങിൽ ഇന്ത്യയെക്കാൾ 53 സ്ഥാനങ്ങൾ പിന്നിലുള്ള മ്യാന്മാറിനെതിരെ തിളക്കമാർന്നൊരു ജയം നേടാനാകാതെ പോയത് ഇന്ത്യക്ക് ക്ഷീണമായി. രാജ്യാന്തര ഫുട്‌ബോളില്‍ എക്കാലത്തെയും ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരുടെ പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഛേത്രി. 132 മത്സരങ്ങളില്‍ നിന്ന് 84 ഗോളാണ് സുനില്‍ ഛേത്രിക്ക് ഉള്ളത്.

TAGS :

Next Story