Quantcast

ചെൽസി വിജയത്തിന് പിന്നിലെ മലയാളിയെ അറിയാം

ചെല്‍സിയുടെ ഹോം ഗ്രൗണ്ട് സന്ദര്‍ശിച്ചപ്പോഴാണ് അവിടുത്തെ വലിയ വീഡിയോ സ്ക്രീനില്‍ തെളിഞ്ഞ മുഖം ഞാന്‍ കണ്ടത്. അതുവരെ ദാഷയുടെ ഭര്‍ത്താവ് എന്ന നിലയില്‍ മാത്രമെ റോമൻ അബ്രമോവിച്ചിനെ വിനയിന് അറിയാമായിരുന്നുള്ളു

MediaOne Logo

Web Desk

  • Updated:

    2021-05-30 11:06:32.0

Published:

30 May 2021 9:45 AM GMT

ചെൽസി വിജയത്തിന് പിന്നിലെ മലയാളിയെ അറിയാം
X

മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി ചെൽസി യൂറോപ്പിന്റെ രാജാക്കന്മാരായപ്പോൾ അവരുടെ വിജയത്തിന് പിന്നിൽ ഒരു മലയാളിയുണ്ട്. ചെൽസി താരങ്ങൾക്ക് യോഗയുടെ പാഠങ്ങൾ പഠിപ്പിച്ചു കൊടുക്കുന്ന വിനയ് മേനോൻ ആണ് ആ മലയാളി സാന്നിദ്ധ്യം. എറണാകുളം ചെറായിലാണ് വിനയ് മേനോന്റെ സ്വദേശം. കഴിഞ്ഞ 12വര്‍ഷമായി ചെല്‍സിയുടെ യോഗ ഗുരുവായ വിനയ് മേനോന്‍. കായ് ഹാവെര്‍ട്‌സ്, ഹസാര്‍ഡ് മുതല്‍ ദിദിയര്‍ ദ്രോഗ്ബെ വരെ ചെല്‍സിക്കായി കളിച്ച താരങ്ങള്‍ക്ക് 'ഗുരു'വാണ് വിനയ് മേനോന്‍.


ദുബായിൽ ജുമൈറ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന സമയത്ത് ദുബായിലെ ക്ലൈന്റാണ് തന്റെ ശ്വസനക്രിയയും റിലാക്സേഷന്‍ ടെക്നിക്കുമെല്ലാം ലണ്ടനിലുള്ള മകളെയും മരുമകനെയും കൂടി പഠിപ്പിക്കാമോ എന്ന് വിനയിനോട് ചോദിച്ചത്. ബ്രിട്ടനില്‍ പോവാന്‍ എനിക്ക് ടിക്കറ്റൊന്നും ഇല്ലെന്ന് പറഞ്ഞപ്പോള്‍ അതൊക്കെ നമുക്ക് ശരിയാക്കാം എന്നായിരുന്നു അവരുടെ മറുപടി. അങ്ങനെ തന്റെ സഹപ്രവര്‍ത്തകരെയും കൂട്ടി ലണ്ടനിലെത്തി ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡജ് സന്ദര്‍ശിച്ചപ്പോഴാണ് അവിടുത്തെ വലിയ വീഡിയോ സ്ക്രീനില്‍ തെളിഞ്ഞ മുഖം ഞാന്‍ കണ്ടത്. ദുബായിലെ തന്റെ ക്ലൈന്റായ ദാഷയുടെ ഭര്‍ത്താവിന്റെ മുഖമായിരുന്നു അത്. അതെ റഷ്യന്‍ കോടീശ്വരനും ചെല്‍സിയുടെ ഉടമയുമായ റോമന്‍ അബ്രഹ്മോവിച്ചായിരുന്നു അത്. അതുവരെ ക്ലൈന്റായ ദാഷയുടെ ഭര്‍ത്താവ് എന്ന നിലയില്‍ മാത്രമെ റോമൻ അബ്രമോവിച്ചിനെ വിനയിന് അറിയാമായിരുന്നുള്ളൂ. തുടക്കത്തിൽ റോമൻ അബ്രമോവിച്ചിന്റെ പേർസണൽ ഹെൽത്ത് കൺസൽട്ടന്റ് ആയി ജോലി ചെയ്ത വിനയ് മേനോൻ തുടർന്ന് ചെൽസി ടീമിനൊപ്പം ചേരുകയായിരുന്നു.


പ്രീമിയര്‍ ലീഗില്‍ പരിശീലകരും കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫുമെല്ലാം കടുത്ത സമയക്രമത്തിലും സമ്മര്‍ദ്ദത്തിലുമാണ് ജോലി ചെയ്യുക. അവിടെയാണ് മനസിന്റെ ശാന്തതയെക്കുറിച്ച് പറയാന്‍ വിനയ് ചെല്ലുന്നത്. ഏതോ അന്യഗ്രഹ ജീവിയെപ്പോലെയാണ് ആദ്യമൊക്കെ കളിക്കാര്‍ വിനയിനെ കണ്ടത്. യോഗ സെഷന്‍ കളിക്കാര്‍ക്ക് നിര്‍ബന്ധമല്ലായിരുന്നു. ആവശ്യമുള്ളവര്‍ക്ക് മാത്രം പങ്കെടുത്താല്‍ മതിയായിരുന്നു. ഒരിക്കല്‍ അബ്രഹാമോവിച്ചിനൊപ്പം യാത്ര ചെയ്യാതിരുന്നപ്പോള്‍ ചെല്‍സിയുടെ കോബാം ട്രെയിനിംഗ് ഗ്രൗണ്ടില്‍ ഞാനെത്തി. കളിക്കാരെല്ലാം അവിടെ പരിശീലനത്തിലായിരുന്നു. വിനയ് സ്റ്റാഫ് കാന്റീനില്‍ പോയിരുന്നു. ആ സമയത്താണ് ടീമിന്റെ സൂപ്പര്‍ താരം ദിദിയര്‍ ദ്രോഗ്ബെ ഉച്ചഭക്ഷണം കഴിക്കാനായി അവിടെയെത്തിയത്.



ദ്രോഗ്ബെയുമായി ചെറിയ സംഭാഷണത്തിനിടെ ഞാന്‍ ചെയ്തിട്ടുള്ള കാര്യങ്ങളെക്കുറിച്ചെല്ലാം പറഞ്ഞു. അതിനുശേഷം യോഗ ഒരുവട്ടം പരീക്ഷിച്ചു നോക്കാമെന്ന് ദ്രോഗ്ബെ സമ്മതിച്ചു. ദ്രോഗ്ബെയുമൊത്തുള്ള ആദ്യ സെഷന്‍ കഴിഞ്ഞപ്പോഴെക്കും മറ്റൊരു കളിക്കാരനെത്തി. പിന്നെ ഓരോരുത്തരായി വന്നുകൊണ്ടിരുന്നു.

മേനോനെ ആദ്യം കണ്ടപ്പോള്‍ ഹസാര്‍ഡ് ചോദിച്ചത് നിങ്ങളാരാണ്, എന്താണിവിടെ ചെയ്യുന്നത് എന്നായിരുന്നു. ഫുട്ബോള്‍ എപ്പോഴും സമ്മര്‍ദ്ദം നിറഞ്ഞ കളിയാണ്. സമ്മര്‍ദ്ദം ഒഴിവാക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്നാണ് ഹസാര്‍ഡ് ചോദിച്ചത്. വിനയുടെ പരിശീലനം ഏറ്റു. യോഗ പരീക്ഷിക്കാന്‍ ഹസാര്‍ഡ് തയാറായി. റയലിലേക്ക് പോകുന്നതുവരെ ഹസാര്‍ഡിന്റെ യോഗാ ഗുരുവായതും വിനയ് തന്നെയായിരുന്നു.



ജൂഡോയിൽ കേരളത്തെ പ്രതിനിധീകരിച്ച വിനയ് മേനോൻ കേരത്തിനു വേണ്ടി സംസ്ഥാന തലത്തിൽ മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം എടുത്ത വിനയ് മേനോൻ സ്പോർട്സ് സൈക്കോളജിയിൽ എം ഫിലും സ്വന്തമാക്കിയിട്ടുണ്ട്. തുടർന്ന് പോണ്ടിച്ചേരി യൂണിവേഴ്സിയിൽ യോഗ അധ്യാപകനായും വിനയ് മേനോൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

TAGS :

Next Story