Quantcast

'മലയാളി ഫുട്‌ബോൾ ആരാധകരെ വിലക്കെടുക്കേണ്ടതില്ല'- നാസർ അൽ ഖാതർ

ലോകകപ്പിന്റെ അവസാനവട്ട ഒരുക്കങ്ങളെ കുറിച്ച് മീഡിയവണിനോട് സംസാരിക്കുകയായിരുന്നു ലോകകപ്പ് സിഇഒ നാസർ അൽ ഖാതർ

MediaOne Logo

ഫൈസൽ ഹംസ

  • Updated:

    2022-11-16 09:07:16.0

Published:

16 Nov 2022 7:56 AM GMT

മലയാളി ഫുട്‌ബോൾ ആരാധകരെ വിലക്കെടുക്കേണ്ടതില്ല- നാസർ അൽ ഖാതർ
X

ഖത്തർ: യഥാർഥ ഫുട്ബോൾ ആരാധകരാണ് മലയാളികളെന്ന് ലോകകപ്പ് സിഇഒ നാസർ അൽ ഖാതർ. ലോകകപ്പിന്റെ അവസാനവട്ട ഒരുക്കങ്ങളെ കുറിച്ച് മീഡിയവണിനോട് സംസാരിക്കുകയായിരുന്നു ലോകകപ്പ് സിഇഒ. മലയാളികൾ അടക്കമുള്ള ഫുട്‌ബോൾ ആരാധകർക്കെതിരെ യൂറോപ്യൻ മാധ്യമങ്ങൾ നടത്തുന്ന ആക്ഷേപങ്ങൾക്കെതിരെയും നാസർ അൽഖാതർ പ്രതികരിച്ചു. മീഡിയവൺ ഖത്തർ പ്രധിനിധി ഫൈസൽ ഹംസ നടത്തിയ അഭിമുഖത്തിന്റെ പൂർണ രൂപം.

പന്ത്രണ്ട് വർഷത്തെ തയ്യാറെടുപ്പുകൾക്കൊടുവിൽ ഖത്തർ ലോകകപ്പിന് ആതിഥ്യം വഹിക്കുകയാണ്. ഈ നിമിഷം എന്ത് തോന്നുന്നു ?

പലതരം വൈകാരിക മുഹൂർത്തങ്ങളിലൂടെ കടന്നുപോകുകയാണ്. ആവേശത്തിലാണ്, ഞങ്ങൾ തയ്യാറാണ്.കഴിഞ്ഞ 13 വർഷമായി ഞാൻ ഇതിനായി പ്രവർത്തിക്കുകയാണ്. അത് അവസാനിക്കാൻ പോകുന്നതിൽ വ്യക്തിപരമായി വിഷമമുണ്ട്. എന്തായാലും ലോകത്തിന് പശ്ചിമേഷ്യയെ പരിചയപ്പെടുത്താനും ആരാധകരെ സ്വീകരിക്കാനും ഞങ്ങൾ സജ്ജരാണ്.

ഖത്തറിനെതിരെ യൂറോപ്യൻ മാധ്യമങ്ങൾ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്നു. ഒടുവിൽ ഇന്ത്യയിൽ നിന്നുള്ള ആരാധകരെ വിലക്കെടുത്തെന്നാണ് ആക്ഷേപം. ഇന്ത്യയിൽ ധാരാളം ഫുട്‌ബോൾ ആരാധകരുണ്ട് എന്ന് ലോകം മുഴുവൻ അറിയുന്നതാണ് ?

ഖത്തർ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് എതിരെ ധാരാളം അജണ്ടകളും വിമർശനങ്ങളും ഉയരുന്നുണ്ട്. ഇതിന്റെ കാരണങ്ങളിലേക്കും ആരാണെന്നും എന്തുകൊണ്ടാണെന്നും ഞങ്ങൾ അന്വേഷിക്കുന്നില്ല. കഴിഞ്ഞ 13 വർഷമായി പടിഞ്ഞാറൻ മാധ്യമങ്ങൾ ഞങ്ങളെ ആക്രമിക്കുകയാണ്.ഇതിനെല്ലാം ഞങ്ങളുടെ മറുപടി വിജയകരമായി ലോകകപ്പ് നടത്തുക എന്നതാണ്. പക്ഷെ ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ എനിക്ക് വിഷമമുണ്ട്. കേരളത്തിൽ ഫുട്‌ബോളിന് വലിയ പ്രചാരമുണ്ട്. എല്ലാവരും കരുതുന്നത് ക്രിക്കറ്റാണ് നമ്പർ വൺ കായിക വിനോദമെന്നാണ്. പക്ഷെ ഫുട്‌ബോളിനാണ് അവിടെ ഒന്നാം സ്ഥാനം. കേരളത്തിൽ നിന്നുള്ള ധാരാളം ഫുട്‌ബോൾ ആരാധകർ ഖത്തറിലുണ്ട്. അവർ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നു. അവർ യഥാർഥ ആരാധകരാണ്.അവർ പ്രൊഫഷണലായി ടൂർണമെന്റുകൾ നടത്തുന്നു. അവർ എല്ലാ ആഴ്ചകളിലും പരിപാടികൾ നടത്തുന്നു. അവരെ വിലക്ക് എടുക്കേണ്ടതില്ല, അവർ എല്ലാ മത്സരങ്ങളും കാണാൻ ഗാലറിയിലെത്തുന്നുണ്ട്.അറബ് കപ്പിൽ വരെ ധാരാളം ഇന്ത്യക്കാർ ഗാലയിലുണ്ടായിരുന്നു. ഞങ്ങളെ ചില മാധ്യമങ്ങൾ വിമർശിക്കുന്നു. പക്ഷെ ഇവിടെ ജീവിക്കുന്നവർ ഈ നാടിന് വേണ്ടി സേവനം ചെയ്യുന്നവരാണ്. അവരെ വിലക്കെടുത്തു എന്ന് പറയുന്നത് ഞങ്ങൾ അംഗീകരിക്കില്ല. ഞങ്ങൾക്ക് ആരാധകരോട് പറയാനുള്ള ഇത് നിങ്ങളുടെയെല്ലാം ലോകകപ്പാണ് എന്നാണ്

അറബ് ലോകത്തോടുള്ള അസഹിഷ്ണുതയാണോ ഈ ആരോപണങ്ങൾക്ക് പിന്നിൽ ?

ഉത്തരം പറയുക പ്രയാസമാണ്. ചിലകാര്യങ്ങളിൽ ഒരു തീർപ്പിലെത്തുകയും പ്രയാസമാണ്. തത്ക്കാലം ഇക്കാര്യത്തെ കുറിച്ച് ഞാൻ പറയുന്നില്ല.

ഇന്ത്യക്കാർ വളരെയധികം ലോകകപ്പ് ടിക്കറ്റുകൾ വാങ്ങിയിട്ടുണ്ടല്ലോ ?

ഇന്ത്യക്കാരുടെ അവിശ്വസനീയമായ സാന്നിധ്യമാകും ഈ ലോകകപ്പിൽ ഉണ്ടാവുക. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ വരാനിരിക്കുകയാണ്. അവരെയെല്ലാം സ്വാഗതം ചെയ്യാൻ കാത്തിരിക്കുകയാണ്.

മറ്റു ലോകകപ്പുകളിൽ നിന്നും ഖത്തർ ലോകകപ്പ് വ്യത്യസ്തമാകുന്നത് എങ്ങനെയാണ് ?

ഇത് പശ്ചിമേഷ്യയിലെ ആദ്യലോകകപ്പാണ്. ഇത് ഏറ്റവും കോംപാക്ട് ആയിട്ടുള്ള ലോകകപ്പ് കൂടിയാണ്.സ്റ്റേഡിയങ്ങളിലേക്ക് 50 കിലോമീറ്ററിൽ കൂടുതലില്ല. ആരാധകർക്കും അധികം യാത്ര ചെയ്യേണ്ടി വരില്ല

ലോകകപ്പ് ഖത്തറിന്റെ സമ്പദ്ഘടനയിൽ എങ്ങനെയാണ് സ്വാധീനിക്കാൻ പോകുന്നത് ?

ഖത്തറിന്റെ സമ്പദ്ഘടനയിൽ 12 വർഷമായി ലോകകപ്പ് ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. 17 ബില്യൺ ഡോളർ ലോകകപ്പ് നടക്കുമ്പോൾ സമ്പദ്ഘടനയ്ക്ക് ലഭിക്കും. ലോകകപ്പിന് ശേഷം ടൂറിസം മേഖലയിൽ ഉണർവുണ്ടാകും. അതും ഖത്തറിന് ഗുണം ചെയ്യും.


TAGS :

Next Story