Quantcast

ഫില്ക് ഒന്നാമൻ... ലോകകപ്പിനെത്തുന്ന പരിശീലകരുടെ പ്രതിഫലം ഇങ്ങനെ

ലയണൽ മെസിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും എംബാപ്പെയുമൊക്കെ ശതകോടികളാണ് പ്രതിഫലമായി ക്ലബ് ഫുട്‌ബോളിൽ നിന്ന് വാങ്ങുന്നത്

MediaOne Logo

Web Desk

  • Published:

    2 Nov 2022 3:45 AM GMT

ഫില്ക് ഒന്നാമൻ... ലോകകപ്പിനെത്തുന്ന പരിശീലകരുടെ പ്രതിഫലം ഇങ്ങനെ
X

ദോഹ: ഫുട്‌ബോൾ സൂപ്പർതാരങ്ങളുടെ പ്രതിഫലകണക്കുകൾ ഇടക്കിടെ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ലയണൽ മെസിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും എംബാപ്പെയുമൊക്കെ ശതകോടികളാണ് പ്രതിഫലമായി ക്ലബ് ഫുട്‌ബോളിൽ നിന്ന് വാങ്ങുന്നത്. കോടീശ്വരന്മാരായ കളിക്കാരെ പരിശീലിപ്പിക്കുന്നവരും 'കോടീശ്വരന്മാരാണെന്നാണ്' പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

ഖത്തർ ലോകകപ്പിനെത്തുന്ന 32 ടീമുകളുടെ പരിശീലകരിൽ പ്രതിഫലകാര്യത്തിൽ ജർമനിയുടെ ഫ്‌ലിക്കാണ് ഒന്നാമത്. ഇംഗ്ലണ്ടിന്റെ പരിശീലകൻ ഗാരേത് സൗത്ത്‌ഗേറ്റ് രണ്ടാമതും ഫ്രാൻസിന്റെ പരിശീലകൻ ദിദിയർ ദെഷാംസ് മൂന്നാമതുമാണ്.

പ്രതിഫലത്തിന്റെ കാര്യത്തിൽ ആദ്യ പത്തിലുള്ള പരിശീലകർ ഇവരാണ്

ഹാൻസ് ഫില്ക് (ജർമനി) 53.30 കോടി

ഗാരേത് സൗത്ത്‌ഗേറ്റ് (ഇംഗ്ലണ്ട്) 47.56 കോടി

ദിദിയർ ദെഷാംപ്‌സ് (ഫ്രാൻസ്) 31.16 കോടി

ടിറ്റെ (ബ്രസീൽ) 29.52 കോടി

ലൂയി വാൻഗാൽ (ഹോളണ്ട്) 23.78 കോടി

ജെറാർഡോ മാർട്ടീനോ (മെക്‌സിക്കോ) 23.78 കോടി

ലയണൽ സ്‌കാലോനി (അർജന്റീന) 21.32 കോടി

ഫെലിക്‌സ് സാഞ്ചസ് (ഖത്തർ) 19.68 കോടി

ഫെർണാണ്ടോ സാന്റോസ് (പോർച്ചുഗൽ) 18.04 കോടി

മുറാത് യകിൻ (സ്വിറ്റ്‌സർലൻഡ്) 13.12 കോടി

TAGS :

Next Story