ടോക്കിയോ ഒളിമ്പിക്സ്; ഈജിപ്ഷ്യൻ ഫുട്ബാൾ ടീമിൽ നിന്നും മുഹമ്മദ് സലാഹ് പുറത്ത്
ഒളിമ്പിക്സിനായി താരത്തെ വിട്ടുനൽകാനാവില്ലെന്ന് ലിവർപൂൾ അറിയിച്ചതിനെ തുടർന്നാണ് ടീമിൽ ഉൾപ്പെടുത്താതിരുന്നത്
ടോക്കിയോ ഒളിമ്പിക്സിനുള്ള ഈജിപ്ഷ്യൻ ഫുട്ബോൾ ടീമിൽ നിന്നും ലിവർപൂൾ താരം മുഹമ്മദ് സലാഹ് പുറത്ത്. ഈജിപ്ഷ്യൻ ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യമറിയിച്ചത്. ഒളിമ്പിക്സിനായി താരത്തെ വിട്ടുനൽകാനാവില്ലെന്ന് ലിവർപൂൾ അറിയിച്ചതിനെ തുടർന്നാണ് സലാഹിനെ കോച്ച് ഷൗകി ഗാരിബ് ദേശീയ ടീമിൽ ഉൾപ്പെടുത്താതിരുന്നതെന്ന് ഗോൾ.കോം റിപ്പോർട്ട് ചെയ്തു.
ഒളിമ്പിക്സ് ഫിഫ കലണ്ടറിന്റെ ഭാഗമല്ലാത്തതിനാലാണ് സലാഹിനെ ഈജിപ്ഷ്യൻ ടീമിലേക്ക് വിടാൻ ലിവർപൂൾ തയ്യാറാവാത്തത്. ഈ മാസം 22 നാണ് ഒളിമ്പിക്സിലെ ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കുന്നത്. ഒളിമ്പിക്സിലെ ഫുട്ബോൾ ഫൈനലിന് ശേഷം ഏഴ് ദിവസം കഴിഞ്ഞ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസൺ ആരംഭിക്കും.
ഈജിപ്തിനായി ഒളിമ്പിക്സിൽ കളിക്കാനെത്തിയാൽ ലിവർപൂളിന്റെ പ്രീസീസൺ മത്സരങ്ങളെല്ലാം സലാഹിന് നഷ്ടമാകും. പ്രീമിയർ ലീഗിലെ ചെൽസി, ബേൺലി, നോർവിച്ച് സിറ്റി എന്നീ ടീമുകളുമായുള്ള മത്സരങ്ങളും സലാഹിന് നഷ്ടമാകും.
Adjust Story Font
16