Quantcast

'മാറിനിൽക്ക്'; ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ സുനിൽ ഛേത്രിയെ തള്ളിമാറ്റി ഗവർണർ

മറ്റൊരു വീഡിയോയിൽ ബെംഗളൂരു താരം ശിവശക്തി നാരായണനെ മറ്റൊരു അതിഥി തള്ളിമാറ്റുന്നതും കാണാം

MediaOne Logo

Web Desk

  • Published:

    19 Sep 2022 6:24 AM GMT

മാറിനിൽക്ക്; ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ സുനിൽ ഛേത്രിയെ തള്ളിമാറ്റി ഗവർണർ
X

കൊൽക്കത്ത: സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന ഡ്യൂറൻഡ് കപ്പ് ഫൈനലിൽ മുംബൈ സിറ്റി എഫ്സിയെ തോൽപ്പിച്ച് ബെംഗളൂരു എഫ്സി കിരീടം നേടിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബെംഗളൂരുവിന്റെ വിജയം.

ഇതിന് പിന്നാലെ മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങിന്റെ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കിരീടം സ്വീകരിക്കാനെത്തിയ ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രിയെ പശ്ചിമ ബംഗാൾ ഗവർണർ ലാ ഗണേഷൻ തള്ളിമാറ്റുന്നതാണ് ഈ വീഡിയോയിലുള്ളത്. ഫോട്ടോയിൽ തന്റെ മുഖവും വരാൻ വേണ്ടിയാണ് ഗവർണർ ക്യാപ്റ്റനോട് നീങ്ങി നിൽക്കാൻ പറയുന്നത്.


മറ്റൊരു വീഡിയോയിൽ ബെംഗളൂരു താരം ശിവശക്തി നാരായണനെ മറ്റൊരു അതിഥി തള്ളിമാറ്റുന്നതും കാണാം. മത്സരത്തിൽ ബെംഗളൂരിനായി ഗോൾ നേടിയ താരമാണ് ശിവശക്തി. വീഡിയോകൾക്ക് താഴെ പ്രതിഷേധം രേഖപ്പെടുത്തി ഫുട്ബോൾ ആരാധകരും രംഗത്തെത്തി. ബെംഗളൂരു എഫ്.സിയുടെ ആദ്യ ഡ്യൂറൻഡ് കപ്പ് നേട്ടമാണിത്.

TAGS :

Next Story