ഖത്തർ ലോകകപ്പിന് സൂപ്പർതാരങ്ങളുണ്ടാകുമോ? റൊണാൾഡോയും ബെയ്‌ലും നൂൽപ്പാലത്തിൽ
സെർബിയയോട് തോറ്റതോടെ പോർച്ചുഗൽ പ്ലേ ഓഫിലാണ്. സി.ആര്‍ 7 ഇത്തവണ ഖത്തറില്‍ ബൂട്ടണിയുമോ. ചോദ്യവുമായി ആരാധകർ കാത്തിരിക്കുകയാണ്.
ലോകഫുട്ബോളിലെ ചില സൂപ്പർ താരങ്ങളെ ഇത്തവണ ഖത്തറിന് നഷ്ടമായേക്കും. റൊണാള്‍ഡോയും ബെയ്ലും അടക്കമുള്ളവർ പ്ലേ ഓഫിന്റെ നൂല്‍പ്പാലത്തിലാണ്. പ്ലേ ഓഫ് മത്സരങ്ങൾ കൂടി കഴിയുമ്പോൾ ക്ലബ് ഫുട്ബോളിൽ നിറഞ്ഞ് നിൽക്കുന്ന അഞ്ച് സൂപ്പർതാരങ്ങളിൽ മൂന്ന് പേർ മാത്രമാണ് ഖത്തറിലുണ്ടാവുക.
അകത്തോ പുറത്തോ എന്ന് ലോകം ഉറ്റുനോക്കുന്നവരിൽ ഒരാൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്. സെർബിയയോട് തോറ്റതോടെ പോർച്ചുഗൽ പ്ലേ ഓഫിലാണ്. സി.ആര്‍ 7 ഇത്തവണ ഖത്തറില്‍ ബൂട്ടണിയുമോ. ചോദ്യവുമായി ആരാധകർ കാത്തിരിക്കുകയാണ്.
ഇറ്റലിയുടെ ജോർജ്ജിഞ്ഞോ ആണ് മറ്റൊരാൾ. യൂറോ കപ്പിലെ വിജയത്തിന്റെ ആഹ്ലാദം മാറും മുന്നേ ഗ്രൂപ്പ് സിയിലെ നിർണ്ണായക മത്സരത്തിൽ കാലിടറി. ഇറ്റലിയുടെ ഏറ്റവും മിടുക്കനായ മിഡ് ഫീൽഡറാണ് ജോർജിഞ്ഞോ. ആക്രമണനിരയിലേക്ക് പന്തുകളെത്തിക്കുന്നതിനോടൊപ്പം പ്രതിരോധക്കാരന്റെ കുപ്പായം കൂടിയണിയുന്ന താരം. ജോർജ്ജിഞ്ഞോയുടെ പ്രകടനം കാണാനാകുമോ ഇത്തവണ ഖത്തറിൽ.
സ്വീഡന്‍റെ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചാണ് മറ്റൊന്ന്. വയസ്സ് 41 ആയെങ്കിലും ചടുല നീക്കങ്ങളിൽ ലോകകപ്പ് വേദിയിൽ തിളങ്ങുമെന്ന് പ്രതീക്ഷിക്കുന്ന താരം. യോഗ്യതാമത്സരത്തില്‍ പ്ലേ ഓഫില്‍ സ്വീഡന്‍ കളിക്കാനിറങ്ങുമ്പോള്‍ ഇബ്രാഹിമോവിച്ചുണ്ടാകില്ല. സസ്പെന്‍ഷിനാലാണ് ഇബ്രാഹിമോവിച്ച്. ഒരു പക്ഷേ സ്വീഡന്‍ പുറത്തായാല്‍ ഇബ്രാഹിമോവിച്ചിന് മറ്റൊരു ലോകകപ്പുണ്ടാകില്ല.
യോഗ്യത മത്സരത്തില്‍ വെയില്‍സിനായി മിന്നും ഫോമിലായിരുന്നു ഗാരെത് ബെയ്ല്‍. വെയ് ല്‍സിന്‍റെ ക്യാപ്റ്റന്‍ കൂടിയായ ഗാരെത് ബെയ് ലും ഇത്തവണ ഖത്തറിലുണ്ടാകുമോ. കാത്തിരുന്നു കാണാം. അര്‍ജന്റീനയും മെസിയും ഇതിനകം യോഗ്യത ഉറപ്പിച്ചുകഴിഞ്ഞു. ലാറ്റിനമേരിക്കയില്‍ നിന്ന് ബ്രസീലുമുണ്ടാകും.
Adjust Story Font
16