Quantcast

ഖത്തര്‍ ലോകകപ്പില്‍ ആറാടാന്‍ റൊണാള്‍ഡോയുണ്ടാവുമോ..? പോര്‍ച്ചുഗലിന്റെ ഭാവി ഇന്നറിയാം

നിര്‍ണായക മത്സരങ്ങള്‍ക്കായി പോര്‍ച്ചുഗലിനു പുറമേ, പോളണ്ടും സ്വീഡനും സെനഗലും ഈജിപ്തുമെല്ലാം കളത്തിലിറങ്ങുകയാണ്

MediaOne Logo
ഖത്തര്‍ ലോകകപ്പില്‍ ആറാടാന്‍ റൊണാള്‍ഡോയുണ്ടാവുമോ..?  പോര്‍ച്ചുഗലിന്റെ ഭാവി ഇന്നറിയാം
X

ഖത്തര്‍ ലോകകപ്പിനു ശേഷം മറ്റൊരു ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് ക്രിസ്റ്റിയാനോയ്ക്ക് ബാല്യമുണ്ടാകില്ലെന്ന വിശ്വാസത്തിലാണ് ഫുട്‌ബോള്‍ ലേകം. അതിനാല്‍ തന്നെയാണ് ഇന്ന് നടക്കുന്ന പോര്‍ച്ചുഗലിന്റെ നിര്‍ണായക യോഗ്യതാ മത്സരത്തിന് ഇത്രയേറെ ആരാധക ശ്രദ്ധ ലഭിക്കുന്നതും.

മാത്രമല്ല, ശക്തരായ സാക്ഷാല്‍ അസൂറിപ്പടയെ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാന്‍ സമ്മതിക്കാതെ ബൂട്ടഴിപ്പിച്ച മാസിഡോണിയയെയാണ് പോര്‍ച്ചുഗല്‍ ഇന്നത്തെ നിര്‍ണായക മത്സരത്തില്‍ നേരിടേണ്ടതെന്നതും മത്സരത്തിന്റെ ആകാംക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. ഇന്നത്തെ നിര്‍ണായക മത്സരത്തില്‍ ജയിക്കുന്നവര്‍ മാത്രമാണ് ലോകകപ്പിന് ടിക്കറ്റുറപ്പിക്കുക.

ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടുന്ന 9 ടീമുകള്‍ ഏതൊക്കെയാണെന്ന് ഇന്നും നാളെയുമായി നടക്കുന്ന വിവിധ യോഗ്യതാ മത്സരങ്ങളില്‍ നിന്നറിയാം. യോഗ്യതാ റൗണ്ടിലെ നിര്‍ണായക മത്സരങ്ങള്‍ക്കായി പോര്‍ച്ചുഗലിനു പുറമേ, പോളണ്ടും സ്വീഡനും സെനഗലും ഈജിപ്തുമെല്ലാം കളത്തിലിറങ്ങുകയാണ്.

ടീമുകള്‍ക്കൊപ്പം സൂപ്പര്‍ താരങ്ങളായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, മുഹമ്മദ് സലാ, സാദിയോ മാനെ, സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് തുടങ്ങിയവരുടേയും നവംബറില്‍ തുടങ്ങുന്ന ലോകകപ്പിലെ ഭാവി ഇന്നറിയാം.

ഇന്ത്യന്‍ സമയം രാത്രി 12.15നാണ് പോര്‍ച്ചുഗല്‍-നോര്‍ത്ത് മാസിഡോണിയ യോഗ്യതാ മത്സരം. യോഗ്യതാ പ്ലേ ഓഫ് സെമി ഫൈനലില്‍ മാസിഡോണിയ ഇറ്റലിയെ അട്ടിമറിച്ചപ്പോള്‍ പോര്‍ച്ചുഗല്‍ ആശ്വസിച്ചെങ്കിലും ഇന്ന് പറങ്കിപ്പട അല്‍പം നെഞ്ചിടിപ്പോടെ തന്നെയാവും കളത്തിലിറങ്ങുക.

പോര്‍ട്ടോയിലെ ഡ്രഗാവോ സ്റ്റേഡിയത്തില്‍ വിജയിച്ചുകയറിയാല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ ഖത്തറില്‍ തന്റെ 5ാം ലോകകപ്പിനായി ബൂട്ടുകെട്ടും. വിജയം മാസിഡോണിയോടൊപ്പം നിന്നാല്‍ അവര്‍ ചരിത്രത്തിലാദ്യമായി ലോകകപ്പിനു യോഗ്യത നേടുകയും ചെയ്യും.

കണക്കിലെ കളിയിലും കരുത്തിലും ഫിഫ റാങ്കിങ്ങില്‍ മാസിഡോണിയ(67)യെക്കാള്‍ ബഹുദൂരം മുന്നിലുള്ള പോര്‍ച്ചുഗല്‍(8) തന്നെയാണ് വമ്പന്മാര്‍. ക്രിസ്റ്റ്യാനോയ്ക്കു പുറമേ, പെപ്പെ, ഡിയേഗോ ജോട്ട, ബ്രൂണോ ഫെര്‍ണാണ്ടസ്, ജോവ ഫെലിക്‌സ് തുടങ്ങിയ പോര്‍ച്ചുഗല്‍ താരങ്ങള്‍ക്കും തങ്ങളുടെ കരിയറിലെ നിര്‍ണായക ദിനമാണിന്ന്.

TAGS :

Next Story