Quantcast

ബ്രസീൽ-അർജന്റീന പോരാട്ടം സമനിലയിൽ; അർജന്റീന ലോകകപ്പ് യോഗ്യത നേടി

13 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുള്ള ബ്രസീൽ ഒന്നാമതും. ഇത്രയും മത്സരങ്ങളിൽ നിന്ന് 29 പോയിന്റുള്ള അർജന്റീന രണ്ടാം സ്ഥാനത്തുമാണ്

MediaOne Logo

Sports Desk

  • Updated:

    7 Sep 2022 7:35 AM

Published:

17 Nov 2021 2:27 AM

ബ്രസീൽ-അർജന്റീന പോരാട്ടം സമനിലയിൽ; അർജന്റീന ലോകകപ്പ് യോഗ്യത നേടി
X

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ബ്രസീൽ -അർജന്റീന പോരാട്ടം സമനിലയിൽ കലാശിച്ചു. ഇരുടീമുകളും ഗോൾ നേടിയില്ല. മത്സരത്തിൽ സമനില നേടുകയും തൊട്ടുടൻ നടന്ന മത്സരത്തിൽ ചിലിയെ ഇക്വഡോർ തോൽപ്പിക്കുകയും ചെയ്തതോടെ അർജൻറീന ലോകകപ്പ് യോഗ്യത നേടി. സൂപ്പർ താരം മെസ്സി, ഡി മരിയ, മാർട്ടിനെസ് എന്നിവർ അർജന്റീനയുടെ മുന്നേറ്റ നിരയിലിറങ്ങിയപ്പോൾ നെയ്മർ ഇല്ലാതെയാണ് ബ്രസീൽ കളിച്ചത്. തുടയെല്ലിന് പരിക്കേറ്റതിനാലാണ് നെയ്മർ മത്സരത്തിൽ നിന്ന് വിട്ടു നിന്നത്. അർജന്റീനയുടെ ഡിബാല കളിച്ചിരുന്നില്ല.





13 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുള്ള ബ്രസീൽ ഒന്നാമതും. ഇത്രയും മത്സരങ്ങളിൽ നിന്ന് 29 പോയിന്റുള്ള അർജന്റീന രണ്ടാം സ്ഥാനത്തുമാണ്.


TAGS :

Next Story