Quantcast

തകർത്തു കളിച്ചിട്ടും നിരാശ; സൗദിയെ വീഴ്ത്തി മെക്‌സിക്കോ- പോളണ്ട് പ്രീക്വാര്‍ട്ടറില്‍

47 ാം മിനിറ്റില്‍ ഹെന്‍ഡ്രി മാര്‍ട്ടിനും 52 ാം മിനിറ്റില്‍ മനോഹരമായൊരു ഫ്രീകിക്കിലൂടെ ലൂയിസ് ചാവേസുമാണ് മെക്സിക്കോക്കായി വലകുലുക്കിയത്

MediaOne Logo

Web Desk

  • Updated:

    30 Nov 2022 9:16 PM

Published:

30 Nov 2022 6:23 PM

തകർത്തു കളിച്ചിട്ടും നിരാശ; സൗദിയെ വീഴ്ത്തി മെക്‌സിക്കോ- പോളണ്ട് പ്രീക്വാര്‍ട്ടറില്‍
X

ദോഹ: ഗ്രൂപ്പ് സിയിൽ സൗദി അറേബ്യയ്ക്ക് എതിരായ മത്സരത്തിൽ മെക്സിക്കോയ്ക്ക് ജയം. മെക്സിക്കോ ഒന്നിനെതിരെ രണ്ടു ഗോളുകളടിച്ചാണ് ജയിച്ചു കയറിയത്. 47 ാം മിനിറ്റില്‍ ഹെന്‍ഡ്രി മാര്‍ട്ടിനും 52 ാം മിനിറ്റില്‍ മനോഹരമായൊരു ഫ്രീകിക്കിലൂടെ ലൂയിസ് ചാവേസുമാണ് മെക്സിക്കോക്കായി വലകുലുക്കിയത്. മത്സരത്തിൽ വിജയിച്ചെങ്കിലും മെക്സിക്കോയ്ക്ക് നിരാശയാണ് ഫലം. പ്രീ കോർട്ടർ കാണാതെ പുറത്തായിരിക്കുകയാണ് മെക്സിക്കോ. സൗദിക്കായി ഇൻജറി ടൈമിൽ സലേം അൽ ദവ്സാരിയാണ് ഗോള്‍ നേടിയത്.

ഇതോടെ, ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പോളണ്ടിനെ തോൽപ്പിച്ച് അർജന്റീന ഗ്രൂപ്പ് ചാംപ്യൻമാരായി പ്രീക്വാർട്ടറിലെത്തി. തോറ്റെങ്കിലും രണ്ടാം സ്ഥാനക്കാരായി പോളണ്ടും പ്രീക്വാർട്ടറിൽ കടന്നു. ആദ്യ പകുതിയില്‍ ഉടനീളം മെക്സിക്കോയുടെ മുന്നേറ്റങ്ങളാണ് ലുസൈല്‍ സ്റ്റേഡിയത്തില്‍ ആരാധകര്‍ കണ്ടത്. എന്നാല്‍ ഗോള്‍ മാത്രം കണ്ടെത്താനായില്ല. ആദ്യ പകുതിയില്‍ 11 ഷോട്ടുകളാണ് സൌദി ഗോള്‍ മുഖം ലക്ഷ്യമാക്കി മെക്സിക്കോ ഉതിര്‍ത്തത്. അതില്‍ മൂന്നെണ്ണം തലനാരിഴക്കാണ് പുറത്തേക്ക് പോയത്. ഇതോടെ, ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പോളണ്ടിനെ തോൽപ്പിച്ച് അർജന്റീന ഗ്രൂപ്പ് ചാംപ്യൻമാരായി പ്രീക്വാർട്ടറിലെത്തി

കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ മെകിസ്ക്കോയുടെ ആദ്യ ആക്രമണമെത്തി. അലക്‌സിസ് വെഗയുടെ ഗോളെന്നുറച്ച ഷോട്ട് സൗദി ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസ് രക്ഷപ്പെടുത്തി. ഏഴാം മിനിറ്റില്‍ വീണ്ടും മെക്സിക്കന്‍ ആക്രമണം. ഇക്കുറി ഹെന്‍ഡ്രി മാര്‍ട്ടിന്‍റെ ശ്രമം ഒവൈസിന്‍റെ മുന്നില്‍ ഇല്ലാതെയായി. 26 ാം മിനിറ്റില്‍ ലൊസാനോയുടെ ശ്രമം വീണ്ടും ഒവൈസിന് മുന്നില്‍ നിഷ്പ്രഭം.

ആദ്യ പകുതിയില്‍ കൂടുതല്‍ നേരം പന്ത് കൈവശം വച്ചതും മെക്സിക്കോ തന്നെ. 70 ശതമാനം നേരവും മെക്സിക്കോയുടെ പക്കല്‍ തന്നെയായിരുന്നു പന്ത്. ഈ മത്സരം ജയിച്ചാൽ സൗദി അറേബ്യയ്ക്ക് യോഗ്യത നേടാം. സമനിലയാണെങ്കിൽ അർജന്റീന-പോളണ്ട് മത്സരത്തിന്റെ ഫലത്തെ ആശ്രയിച്ചായിരിക്കും സൗദിയുടെ പ്രീക്വാർട്ടർ പ്രതീക്ഷകൾ.മെക്‌സിക്കോയ്ക്ക് പ്രീക്വാർട്ടറിലെത്താൻ ജയം അനിവാര്യമാണ്. തോറ്റാലും സമനിലയായാലും പുറത്താകും. 3-4-3 ഫോർമേഷനിലാണ് സൗദി ടീമിനെ അണിനിരത്തിയത്. 4-3-3 ഫോർമേഷനിലാണ് മെക്‌സിക്കോ കളത്തിലിറങ്ങിയത്.

ടീം ലൈനപ്പ് :

സൗദി അറേബ്യ: മുഹമ്മദ് അൽഒവൈസ്, അബ്ദുല്ല അൽ അമരി, അൽബുലാഹി, അൽതബ്ക്തി, അൽഗനാം, അബ്ദുൽ ഹമീദ്, അൽഹസൻ, കന്നോ, അൽബിക്രാൻ, അൽഅവ്ദസരി, അൽഷെഹ്‌രി

മെക്‌സിക്കോ: ഒച്ചോവ, മോൻഡസ്, മൊറീനോ, സാഞ്ചസ്, ഗല്ലാർദോ, ആൽവരസ്, പിന്നേഡ, ചാവ്വസ്, വേഗ, മാർട്ടിൻ, ലൊസാനോ

TAGS :

Next Story