ബ്യൂട്ടിഫുൾ സ്വിസ്... സെർബിയയെ മറികടന്ന് പ്രീക്വാർട്ടറിലേക്ക്
ബ്രസീലിനും ആറ് പോയന്റാണെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ പട്ടികയില്‍ മുന്നിലെത്തി
ദോഹ: ഗ്രൂപ്പ് ജിയിൽ സെർബിയക്കെതിരെ സ്വിറ്റ്‌സർലാൻഡിന് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്വിറ്റ്‌സർലാൻഡ് സെർബിയയെ തോൽപ്പിച്ചത്. ജയത്തോടെ ഗ്രൂപ്പ് ജിയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി സ്വിറ്റ്‌സർലാൻഡ് പ്രീക്വാർട്ടറിലെത്തി. പ്രീക്വാർട്ടറിൽ പോർച്ചുഗലാണ് സ്വിസ് പടയുടെ എതിരാളി.
ബ്രസീലിനും ആറ് പോയന്റാണെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ പട്ടികയില്‍ മുന്നിലെത്തി.ഒരു പോയന്റോടെ പട്ടികയില്‍ അവസാനസ്ഥാനത്താണ് സെര്‍ബിയ. സെര്‍ബിയ ഒരു മത്സരം പോലും വിജയിക്കാതെയാണ് ലോകകപ്പില്‍ നിന്ന് പുറത്തായത്.
അതേസമയം, മത്സരത്തിന്റെ ആദ്യപകുതി സമനിലയിലായിരുന്നു. ആദ്യപകുതിയിൽ ഇരുടീമുകളും രണ്ട് ഗോളുകൾ വീതമാണ് നേടിയത്. 20ാം മിനുറ്റിൽ ഷെർദാൻ ഷാക്കിരിയിലൂടെ സ്വിസാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, 26ാം മിനുറ്റിൽ മിത്രോവിലൂടെ സെർബിയ ഒപ്പമെത്തി. 35ാം മിനുറ്റിൽ വ്യാഹോവിച്ചിലൂടെ ഗോൾ നേടി സെർബിയ ലീഡ് ഉയർത്തി. എന്നാൽ, ആദ്യപകുതിയുടെ അവസാനനിമിഷം എംബോളയിലൂടെ ഗോൾമടക്കി സ്വിറ്റ്‌സർലാൻഡ് ഒപ്പമെത്തി.
രണ്ടാം പകുതിയുടെ മൂന്നാം മിനുറ്റിൽ ഫ്‌ലൂലെറിലൂടെയാണ് സ്വറ്റ്‌സർലാൻഡ് വിജയഗോൾ നേടിയത്. 3-4-1-2 ഫോർമേഷനിലാണ് സെർബിയ കളത്തിലിറങ്ങുന്നതെങ്കിൽ 4-2-3-1 ഫോർമേഷനിലാണ് സ്വിസ് പട ഇറങ്ങുന്നത്.
ടീം ലൈനപ്പ്
സെർബിയ
മിലിൻകോവിക്, നിക്കോല മിലെൻക്കോവിക്, വെൽജ്‌കോവിക്, പാവ്‌ലോവിക്, സിവ്‌കോവിക്,മിലിൻ കോവിക് സാവിക്, ലൂക്കിക്, കോസ്റ്റിക്, ടാഡിക്, മിത്രോവിക്, വ്യാഹോവിക്
സ്വിറ്റ്‌സർലാൻഡ്
എംബോളോ, വാർഗാസ്, സോവ്, ഷാക്കിരി, ഷാക്ക, ഫ്‌ലൂലെർ, റോഡ്രിഗസ്, സ്‌കാർ, അക്കാൻജി, വിഡ്മർ, കൊബൽ.
Adjust Story Font
16