Quantcast

മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്നിലും നാണംകെട്ട് ആഴ്‍സനല്‍

ഈ സീസണിൽ ലീഗിൽ കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ആഴ്സണലിന് ഇതുവരെ ഒരു ഗോൾ നേടാൻ പോലും ആയിട്ടില്ല

MediaOne Logo

Web Desk

  • Updated:

    2021-08-28 15:26:15.0

Published:

28 Aug 2021 3:09 PM GMT

മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്നിലും നാണംകെട്ട് ആഴ്‍സനല്‍
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സനലിനെ നാണം കെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. ആദ്യ പകുതിയിൽ ആഴ്സനല്‍ മധ്യനിര താരം ഗ്രാനിത് ശാക്ക ചുവപ്പ് കാർഡ് കണ്ട് പുറത്തായി. കളി തുടങ്ങി ഏഴാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി ലീഡ് എടുത്തു. ഗബ്രിയേൽ ജീസസിന്റെ ക്രോസിൽ നിന്ന് ഗുണ്ടോഗൻ ആണ് മാഞ്ചസ്റ്റർ സിറ്റിക്ക് ലീഡ് നൽകിയത്. പിന്നാലെ 12ആം മിനുട്ടിൽ ഫെറാൻ ടോറസ് സിറ്റി ലീഡ് ഇരട്ടിയാക്കി. 35ആം മിനുട്ടിൽ ശാക്ക ഒരു ചാലഞ്ചിന് ചുവപ്പും കൂടെ കണ്ടതോടെ ആഴ്സണൽ പരാജയം ഉറപ്പിച്ചു.

ആദ്യ പകുതി അവസാനിക്കും മുമ്പ് ഗ്രീലിഷ് നല്‍കിയ പാസില്‍ ജീസുസ് സിറ്റിയുടെ മൂന്നാം ഗോൾ നേടി. രണ്ടാം പകുതിയിൽ മധ്യനിര താരം റോദ്രിയുടെ വക ആയിരുന്നു സിറ്റിയുടെ നാലാം ഗോൾ. 84ആം മിനുട്ടിൽ മെഹ്റസിന്റെ ക്രോസിൽ നിന്ന് ഫെറാൻ ടോറസ് തന്റെ രണ്ടാം ഗോൾ കൂടെ നേടിയതോടെ ഗോൾപട്ടിക പൂർത്തിയായി.

ഈ സീസണിൽ ലീഗിൽ കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ആഴ്സണലിന് ഇതുവരെ ഒരു ഗോൾ നേടാൻ പോലും ആയിട്ടില്ല. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ആഴ്സനല്‍. ആദ്യ മത്സരത്തില്‍ ടോട്ടനത്തോട് തോറ്റ സിറ്റി പിന്നീടുള്ള രണ്ട് മത്സരങ്ങളിലും അഞ്ച് ഗോള്‍ വിജയം നേടി.

TAGS :

Next Story