Quantcast

സിദാൻ പിഎസ്ജിയിലേക്കോ? അഭ്യൂഹങ്ങൾ ശക്തം

പ്രമുഖ ഫ്രഞ്ച് സ്‌പോർട്‌സ് ജേണലിസ്റ്റ് ഫാബ്രിസെ ഹോക്കിൻസ് അടക്കമുള്ളവർ ഇക്കാര്യം റിപ്പോർട്ടു ചെയ്തു

MediaOne Logo

Web Desk

  • Published:

    27 May 2022 9:08 AM GMT

സിദാൻ പിഎസ്ജിയിലേക്കോ? അഭ്യൂഹങ്ങൾ ശക്തം
X

പാരിസ്: ഫ്രഞ്ച് ഫുട്‌ബോൾ ഇതിഹാസം സിനദിൻ സിദാൻ പിഎസ്ജിയുടെ പരിശീലകനാകുമെന്ന് അഭ്യൂഹങ്ങൾ. പ്രമുഖ ഫ്രഞ്ച് സ്‌പോർട്‌സ് ജേണലിസ്റ്റ് ഫാബ്രിസെ ഹോക്കിൻസ് അടക്കമുള്ളവർ ഇക്കാര്യം റിപ്പോർട്ടു ചെയ്തു. ഖത്തർ അമീർ മുഹമ്മദ് അൽഥാനി ഇതുമായി ബന്ധപ്പെട്ട് സിദാനുമായി ചർച്ച നടത്തിയായി ഹോക്കിൻസ് ട്വീറ്റു ചെയ്തു. ഖത്തർ സ്‌പോട്‌സ് ജേണലിസ്റ്റ് മുഹമ്മദുൽ കഅ്ബിയും റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. സിദാന്റെ ചിത്രം പങ്കുവച്ച് ലോഡിങ് എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.



കഴിഞ്ഞ സീസണില്‍ ടീമിനെ പരിശിലീപ്പിച്ച അര്‍ജന്‍റൈന്‍ കോച്ച് മൗറീഷ്യോ പൊച്ചട്ടിനോ, സ്‌പോർട്ടിങ് ഡയറക്ടർ ലിയണാർഡോ എന്നിവർക്ക് സ്ഥാനചലനം ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. ലീഗ് വണ്‍ കിരീടം നേടിയെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ കാണാതെ ടീം പുറത്തായതാണ് പൊച്ചട്ടിനോക്ക് തിരിച്ചടിയായത്.

എന്നാല്‍, ഏതെങ്കിലും ക്ലബിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാനില്ലെന്ന നിലപാടിലാണ് സിദാനെന്നാണ് റിപ്പോർട്ട്. 2021 മെയിലാണ് സിദാൻ റയൽ മാഡ്രിഡിൽനിന്ന് പടിയിറങ്ങിയത്. അതിനു ശേഷം കോച്ചിങ് വേഷമണിഞ്ഞിട്ടില്ല. റയലിനായി മൂന്ന് യുവേഫ ടൈറ്റിലും രണ്ടു ലാ ലീഗ കിരീടവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകനായി സിദാനെത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

അതിനിടെ, അർജന്റീനൻ സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ ടീം വിട്ടതോടെ പകരക്കാരനായി ഉസ്മാനെ ഡംബെലെയെ ടീമിലെത്തിക്കാൻ പിഎസ്ജി ശ്രമം ആരംഭിച്ചിട്ടുണ്ട്. ബാഴ്‌സലോണയുമായി 25കാരന്റെ കരാർ അടുത്ത മാസമാണ് അവസാനിക്കുന്നത്. ഏഴു സീസണിൽ പിഎസ്ജിക്കായി കളിച്ച എയ്ഞ്ചൽ മരിയ ടീമിനായി 91 ഗോളുകൾ നേടിയിട്ടുണ്ട്.

TAGS :

Next Story