'എന്‍റെ അച്ഛനെ മോചിപ്പിക്കൂ...'; ഗോളിന് ശേഷം ഗറില്ലാ സംഘത്തോട് ലിവർപൂൾ താരം
നാഷണൽ ലിബറേഷന്‍ ആർമി എന്നറിയപ്പെടുന്ന സംഘമാണ് ഡിയാസിന്റെ കുടുംബത്തെ തട്ടിക്കൊണ്ട് പോയത് എന്ന് കൊളംബിയൻ സർക്കാർ
കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലുട്ടൺ ടൗണിനെതിരെ ലിവർപൂളിന്റെ സമനില ഗോൾ നേടിയ ശേഷം ലൂയിസ് ഡിയാസ് തന്റെ ജേഴ്‌സി ഉയർത്തി. ജേഴ്‌സിക്ക് താഴെ അണിഞ്ഞിരുന്ന ടീ ഷർട്ടിൽ ''അച്ഛന് സ്വാതന്ത്ര്യം'' എന്നെഴുതിയിരുന്നു. കൊളംബിയൻ താരമായ ഡിയാസിന്റെ കുടുംബത്തെ കഴിഞ്ഞയാഴ്ചയാണ് ഗറില്ലാ സംഘം തട്ടിക്കൊണ്ടു പോയത്.
പൊലീസ് ഇടപെട്ട് താരത്തിന്റെ അമ്മയെ മോചിപ്പിച്ചെങ്കിലും അച്ഛൻ ലൂയിസ് മാനുവൽ ഡിയാസ് ഇപ്പോഴും ഗറില്ലാ സംഘത്തിന്റെ പിടിയിലാണ്. നാഷണൽ ലിബറേഷന്‍ ആർമി എന്നറിയപ്പെടുന്ന സംഘമാണ് ഡിയാസിന്റെ കുടുംബത്തെ തട്ടിക്കൊണ്ട് പോയത് എന്ന് കൊളംബിയൻ സർക്കാർ സ്ഥിരീകരിച്ചു.
''ഓരോ സെക്കന്റ് പിന്നിടുമ്പോഴും ഞങ്ങളുടെ ഉത്കണ്ഠയേറുന്നു. ഞങ്ങളുടെ അവസ്ഥയെന്താണെന്ന് പോലും ഇപ്പോൾ വിവരിക്കാനാവുന്നില്ല. ഞങ്ങളുടെ പിതാവ് മോചിപ്പിക്കപ്പെടാതെ ഈ ദുരവസ്ഥക്ക് മോചനമുണ്ടാവില്ല. ഗറില്ലാ സംഘത്തോട് അവരുടെ നിലപാട് പുനഃപരിശോധിക്കാനും എന്റെ അച്ഛനെ ഉടൻ മോചിപ്പിക്കാനും ഞാൻ അഭ്യർഥിക്കുകയാണ്.''- ഡിയാസ് മത്സര ശേഷം പറഞ്ഞു. ലുട്ടണ്‍ ടൗണിനെതിരായ മത്സരത്തില്‍ ഡിയാസിന്‍റെ ഗോളിലാണ് ലിവര്‍പൂള്‍ തോല്‍വിയില്‍ നിന്ന് രക്ഷപ്പെട്ടത്.
Adjust Story Font
16