Quantcast

നെയ്മറിന്‍റെ ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

നെയ്മറിന്റെ പങ്കാളി ബ്രൂണ ബിയാൻകാർഡിയുടെ സാവോപോളോയിലെ വീട്ടിൽ വച്ചാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്

MediaOne Logo

Web Desk

  • Updated:

    2023-11-08 11:21:09.0

Published:

8 Nov 2023 11:17 AM GMT

Neymar
X

Neymar

സാവോപോളോ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ ഒരു മാസം പ്രായമായ കുഞ്ഞിനെയും പങ്കാളി ബ്രൂണ ബിയാന്‍ കാര്‍ഡിയേയും തട്ടിക്കൊണ്ടുപോകാൻ ശ്രമം. ബ്രൂണയുടെ സാവോപോളോയിലെ വീട്ടിൽ വച്ചാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ആയുധ ധാരികളായ സംഘം എത്തിയപ്പോൾ ബ്രൂണയും കുഞ്ഞും വീട്ടിലുണ്ടായിരുന്നില്ല. ശ്രമം പരാജയപ്പെട്ടതോടെ വീട്ടിൽ കേടുപാടുകൾ ഉണ്ടാക്കിയ സംഘം ബ്രൂണയുടെ മാതാപിതാക്കളെ കെട്ടിയിടുകയും ചെയ്തു. സംഭവത്തിൽ പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ആയുധ ധാരികളായ മൂന്നു പേർ വീടിനകത്തേക്ക് അതിക്രമിച്ച് കയറുകയായിരുന്നെന്നും ബിയാന്‍കാര്‍ഡിയുടെ അച്ഛനെയും അമ്മയേയും കെട്ടിയിട്ട ശേഷം സ്വർണ്ണമടക്കം വിലപിടിപ്പുള്ള വസ്തുക്കൾ കവർന്ന് കടന്നു കളഞ്ഞതായും സാവോ പോളോ പൊലീസ് അറിയിച്ചു. സംഘത്തിലെ 20 വയസ്സുകാരനായ യുവാവിനെ അറസ്റ്റ് ചെയ്‌തെന്നും മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു. അച്ഛനും അമ്മക്കും കുഴപ്പങ്ങളൊന്നുമില്ലെന്നും സംഘത്തിലെ ചിലര്‍ അറസ്റ്റിലായെന്നും ബിയാന്‍കാര്‍ഡി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഒക്ടോബർ ആറിനാണ് നെയ്മറിനും കാമുകി ബ്രൂണയ്ക്കും കുഞ്ഞ് പിറന്നത്. മാവി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ''ഞങ്ങളുടെ ജീവിതം പൂര്‍ണമാക്കാന്‍ ഞങ്ങളുടെ മാവി എത്തി. സ്വാഗതം മകളെ...നിന്നെ ഇതിനോടകം ഞങ്ങള്‍ ഇഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഞങ്ങളെ തെരഞ്ഞെടുത്തതിന് നന്ദി''- കുഞ്ഞു പിറഞ്ഞ സന്തോഷത്തില്‍ നെയ്മര്‍ കുറിച്ചത് ഇങ്ങനെയാണ്.

കഴിഞ്ഞ ഏപ്രിലിലാണ് തങ്ങള്‍ കുഞ്ഞിനെ കാത്തിരിക്കുന്ന വിവരം നെയ്മറും ബ്രൂണയും ആരാധകരെ അറിയിക്കുന്നത്. തന്‍റെ ഗര്‍ഭകാല യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ ബ്രൂണ പങ്കുവച്ചിരുന്നു. മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും കൂടിയാണ് ബ്രൂണ. മുൻ പങ്കാളിയായ കരോലിന ഡാന്‍റസുമായുള്ള ബന്ധത്തില്‍ 12 വയസുമുള്ള മകനും നെയ്മറിനുണ്ട്.

TAGS :

Next Story