ഒരോവറിൽ കിട്ടിയത് നാല് സിക്‌സർ; രക്ഷയില്ലാതെ അഫ്രീദിയും പാകിസ്താനും
കിവീസിനെതിരായ രണ്ടാം ടി20 യിലും തോറ്റ് പാകിസ്താന്

ന്യൂസിലന്റിനെതിരായ രണ്ടാം ടി20യിലും പാകിസ്താന് തോൽവി. മഴമൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു കിവിസീന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 15 ഓവറിൽ 135 റൺസടിച്ചെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ 11 പന്ത് ബാക്കി നിൽക്കേ കിവീസ് ലക്ഷ്യം മറികടന്നു.
22 പന്തിൽ 45 റൺസെടുത്ത ടിം സീഫേർട്ടും 16 പന്തിൽ 38 റൺസടിച്ചെടുത്ത ഫിൻ അലനും ചേർന്നാണ് കിവീസിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തിൽ പാക് സ്റ്റാർ ബോളർ ഷഹീൻ അഫ്രീദി കണക്കിന് തല്ല് വാങ്ങിക്കൂട്ടി.
ഷഹീന്റെ ഒരോവറിൽ സീഫെർട്ട് നാല് സിക്‌സറുകളാണ് പറത്തിയത്. മൂന്നോവറിൽ 31 റൺസ് വഴങ്ങിയ അഫ്രീദി ഒരോവറിൽ മാത്രം വഴങ്ങിയത് 24 റൺസ്. ഒരോവർ മെയ്ഡനായതിന് ശേഷമാണ് ഇതെന്ന് ഓർക്കണം. അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ കിവീസ് 2-0 ന് മുന്നിലെത്തി. ഒരു മത്സരം കൂടെ ജയിച്ചാൽ ആതിഥേയർക്ക് പരമ്പര സ്വന്തമാക്കാം.
Adjust Story Font
16