'ഹാരിസ് റഊഫ് പന്ത് ചുരണ്ടി'; ഗുരുതരാരോപണവുമായി അമേരിക്കന്‍ താരം
ഐ.സി.സിയെ അടക്കം ടാഗ് ചെയ്താണ് തെറോൺ ആരോപണം ഉന്നയിച്ചത്
haris rauf
അമേരിക്കക്കെതിരായ നാണംകെട്ട തോൽവിക്ക് പിന്നാലെ പാക് ബോളർ ഹാരിസ് റഊഫിനെതിരെ ബോൾ ചുരണ്ടൽ വിവാദം. മുൻ ദക്ഷിണാഫ്രിക്കൻ ബോളറും നിലവിലെ യുഎസ് ടീം അംഗവുമായ റെസ്റ്റി തെറോണാണ് ഗുരുതരാരോപണവുമായി രംഗത്തെത്തിയതത്. ന്യൂബോളിന്റെ സീമിൽ റഒഊഫ് നഖം ഉപയോഗിച്ച് മാറ്റം വരുത്താൻ ശ്രമിച്ചു എന്നാണ് തെറോണിന്റെ ആരോപണം. ഐ.സി.സിയെ അടക്കം ടാഗ് ചെയ്താണ് തെറോൺ ആരോപണം ഉന്നയിച്ചത്. എന്നാൽ അമേരിക്കൻ ടീം ഹാരിസിനെതിരെ ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. തെറോണിന്റെ ആരോപണങ്ങൾ തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളും ലഭ്യമല്ല. അമേരിക്കക്കെതിരെ ഹാരിസ് പാക് ടീമിനായി വലിയ സംഭാവനകളൊന്നും നൽകാനായിട്ടില്ല.
ടി20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ പാകിസ്താനെതിരെ അമേരിക്ക കഴിഞ്ഞ ദിവസം ചരിത്ര വിജയമാണ് കുറിച്ചത് . ബംഗ്ലാദേശിനെതിരായ പരമ്പര വിജയത്തിന് പിന്നാലെ ലോകകപ്പിലും ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുകയാണ് യു.എസ്.
പാകിസ്താൻ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ യു.എസ്.എ നിശ്ചിത 20 ഓവറിൽ 159 റൺസ് തന്നെ എടുത്തു. പിന്നീട് സൂപ്പർ ഓവറാണ് കളിയുടെ വിധി നിര്‍ണയിച്ചത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക മുഹമ്മദ് ആമിറിന്റെ ഓവറിൽ അടിച്ചെടുത്തത് 18 റൺസ്. മറുപടി ബാറ്റിങ്ങിൽ സൗരഭ് നേത്രാവൽക്കറെന്ന ഇന്ത്യൻ വംശജന്റെ തീപ്പന്തുകൾക്ക് മുന്നിൽ പാക് പടക്ക് മുട്ടിടിച്ചു. വെറും 9 റൺസാണ് പാക് ബാറ്റർമാർക്ക് നേടാനായത്.
പാക് തോല്‍വിക്ക് പിന്നാലെ നിരവധി മുന്‍താരങ്ങള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. . യു.എസിനെതിരെ പാകിസ്താന്‍ വിജയം അര്‍ഹിച്ചിരുന്നില്ല എന്നാണ് ഇതിഹാസ പേസര്‍ ഷൊഐബ് അക്തര്‍ പറഞ്ഞത്.
'ഞെട്ടിക്കുന്ന തോൽവിയാണ് പാകിസ്താൻ വഴങ്ങിയത്. നമുക്ക് നല്ല തുടക്കമല്ല ലഭിച്ചത്. അമേരിക്കയോട് തോറ്റത് വഴി നമ്മൾ ചരിത്രം ആവർത്തിക്കുന്നു. 1999 ലോകകപ്പിൽ ബംഗ്ലാദേസിനോടും നമുക്ക് ഇത് തന്നെയാണ് സംഭവിച്ചത്. ഈ മത്സരത്തിൽ പാകിസ്താൻ വിജയം അർഹിച്ചിരുന്നില്ല എന്ന് ഞാൻ പറയും. അമേരിക്ക നമ്മളേക്കാൽ നന്നായി കളിച്ചു. അമീറും ഷഹീൻ അഫ്രീദിയുമൊക്കെ നന്നായി പരിശ്രമിച്ചു. പക്ഷെ അതിനൊക്കെ മുകളിലായിരുന്നു അവരുടെ പ്രകടനം'- അക്തര്‍ പറഞ്ഞു.
Adjust Story Font
16