Quantcast

സഞ്ജുവില്ലാതെ എന്ത് ലോകകപ്പ്; ഹര്‍ഷാ ഭോഗ്‍ലെയുടെ സാധ്യതാ പട്ടിക ഇങ്ങനെ

ഏകദിന ലോകകപ്പിനുള്ള 20 അംഗ സാധ്യതാ ടീമിനെ ബി.സി.സി.ഐ തെരഞ്ഞെടുത്ത് കഴിഞ്ഞു

MediaOne Logo

Web Desk

  • Published:

    2 Jan 2023 12:26 PM GMT

സഞ്ജുവില്ലാതെ എന്ത് ലോകകപ്പ്; ഹര്‍ഷാ ഭോഗ്‍ലെയുടെ സാധ്യതാ പട്ടിക ഇങ്ങനെ
X

ഈ വർഷം ഇന്ത്യ ആതിഥ്യമരുളാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള 20 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ബി.സി.സി.ഐ. ലോകകപ്പ് അന്തിമ സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കാനായി പരിഗണിക്കുന്നവരുടെ പട്ടികയാണ് ബി.സി.സി.ഐ തയാറാക്കിയിരിക്കുന്നത്. ഇത് വരെ ഈ പട്ടിക പുറത്ത് വിട്ടിട്ടില്ലെങ്കിലും ഉടന്‍ ഈ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇതിനോടകം തന്നെ നിരവധി മുന്‍താരങ്ങള്‍ ബി.സി.സി.ഐ യുടെ സാധ്യതാ പട്ടികയില്‍ ഇടംപിടിക്കാന്‍ സാധ്യതയുള്ള താരങ്ങളെ കുറിച്ച തങ്ങളുടെ കണക്കു കൂട്ടലുകളും പ്രവചനങ്ങളും നിരത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം പ്രമുഖ കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്‍ലെ തന്‍റെ സാധ്യതാ പട്ടിക പുറത്ത് വിട്ടു. ഹര്‍ഷാ ഭോഗ്‍ലെയുടെ പട്ടികയില്‍ മലയാളികളുടെ സ്വന്തം സഞ്ജു സാംസണും ഇടംപിടിച്ചിട്ടുണ്ട്.

ഭോഗ്‍ലെയുടെ സാധ്യതാ പട്ടിക ഇങ്ങനെ

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോഹ്‍ലി, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭബ് പന്ത്, കെ.എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, യുസ്‍വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അര്‍ഷദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, ഉംറാന്‍ മാലിക്, പ്രസീദ് കൃഷ്ണ

ബി.സി.സി.ഐ റിവ്യൂ യോഗത്തിലാണ് താരങ്ങളുടെ സാധ്യതാ പട്ടിക തയാറാക്കിയിരിക്കുന്നത്. താരങ്ങളുടെ ജോലിഭാരം, ലഭ്യത, ഫിറ്റ്‌നെസ് മാനദണ്ഡങ്ങൾ അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയായതായാണ് അറിയുന്നത്. ഐ.സി.സി ലോകകപ്പ് മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തിയിരുന്നു. ഇതിനുശേഷമാണ് നിർണായക വിവരം ജയ് ഷാ പുറത്തുവിട്ടത്.

തിരഞ്ഞെടുക്കപ്പെട്ട താരങ്ങളുടെ പട്ടിക ഉടന്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്. ഇവരില്‍ ചിലരോട് ഐ.പി.എല്‍ മത്സരങ്ങളില്‍നിന്ന് മാറിനില്‍ക്കാനടക്കം ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിക്കുമെന്നാണ് വിവരം. തിരഞ്ഞെടുക്കപ്പെട്ട താരങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതടക്കമുള്ള ദൗത്യം നാഷനൽ ക്രിക്കറ്റ് അക്കാദമി(എൻ.സി.എ)യെയാണ് ഏൽപിച്ചിരിക്കുന്നത്. ഐ.പി.എൽ ഫ്രാഞ്ചൈസികളുമായി ബന്ധപ്പെട്ട് താരങ്ങളുടെ ജോലിഭാരം കുറയ്ക്കാനുള്ള ചർച്ചകൾ നടക്കും. ഭാവി വിദേശ പര്യടനങ്ങളും 2023 ലോകകപ്പും മുന്നിൽകണ്ടുകൊണ്ടായിരിക്കും അടുത്ത നടപടികളെന്ന് ബി.സി.സി.ഐ പുറത്തിറക്കിയ വാർത്താകുറിപ്പിൽ സൂചിപ്പിക്കുന്നു.

TAGS :

Next Story