Quantcast

അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ്-മൂന്നിൽ ഇന്ത്യയുടെ ദീപിക കുമാരിക്ക് ഹാട്രിക് സ്വർണം

വ്യക്തിഗത റിക്കർവ് വിഭാഗത്തിൽ റഷ്യയുടെ എലെന ഒസിപ്പോവയെ 6-0ത്തിന് തകർത്താണ് ദീപിക ടൂർണമെന്‍റിലെ തന്‍റെ മൂന്നാം സ്വർണം നേടിയത്

MediaOne Logo

Sports Desk

  • Published:

    27 Jun 2021 5:12 PM GMT

അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ്-മൂന്നിൽ ഇന്ത്യയുടെ ദീപിക കുമാരിക്ക് ഹാട്രിക് സ്വർണം
X

പാരീസിൽ നടക്കുന്ന അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ്-മൂന്നിൽ ഇന്ത്യയുടെ ദീപിക കുമാരിക്ക് ഹാട്രിക് സ്വർണം. വ്യക്തിഗത റിക്കർവ് വിഭാഗത്തിൽ റഷ്യയുടെ എലെന ഒസിപ്പോവയെ 6-0ത്തിന് തകർത്താണ് ദീപിക ടൂർണമെന്‍റിലെ തന്‍റെ മൂന്നാം സ്വർണം നേടിയത്. നേരത്തെ വനിതകളുടെ ഗ്രൂപ്പ് വിഭാഗത്തിലും മിക്‌സഡ് വിഭാഗത്തിലും ദീപികയടങ്ങിയ ടീം സ്വർണം നേടിയിരുന്നു. 2021 ൽ ദീപികയുടെ രണ്ടാമത്തെ വ്യക്തിഗത സ്വർണനേട്ടമാണിത്.

നേരത്തെ ദീപികയും ഭർത്താവ് അറ്റനു ദാസും ചേർന്നാണ് മിക്‌സ്ഡ് വിഭാഗത്തിൽ സ്വർണം നേടിയത്. ഡച്ച് ടീമിനെ 5-3 നാണ് അവർ തകർത്തത്.

വനിതകളുടെ റിക്കർവ് വിഭാഗത്തിലാണ് ദീപിക അടങ്ങിയ ടീം സ്വർണം നേടിയത്. ഫൈനലിൽ മെക്‌സിക്കോയെ 5-1ന് തോൽപ്പിച്ചു. കോമളിക ബാരി, ദീപിക കുമാരി, അങ്കിത ഭക്ത് എന്നിവരടങ്ങുന്നതാണ് ഇന്ത്യൻ ടീം.

TAGS :

Next Story