Quantcast

ഒളിമ്പിക്​സ്​ ഹോക്കി: അർജൻറീനക്കെതിരെ അവസാന മിനുറ്റിൽ സമനില പിടിച്ച്​ ഇന്ത്യ

MediaOne Logo

Sports Desk

  • Updated:

    2024-07-29 13:26:25.0

Published:

29 July 2024 1:25 PM GMT

indian hockey
X

പാരിസ്​: ഒളിമ്പിക്​സ്​ ഹോക്കിയിൽ ഇന്ത്യക്ക്​ വിജയത്തോളം പോന്ന സമനില. പൂൾ ബിയിൽ അർജൻറീനക്കെതിരെ നടന്ന മത്സരത്തിൽ കളിയവസാനിക്കാൻ മിനുറ്റുകൾ മാത്രം ബാക്കി നിൽക്കേ ക്യാപ്​റ്റൻ ഹർമൻപ്രീത്​ സിങാണ്​ പെനൽ​റ്റിയിലൂടെ ഇന്ത്യക്ക്​ സമനില നൽകിയത്​.

22ാം മിനുറ്റിൽ ലൂക്കാസ്​ മാർട്ടിനസിലൂടെ ലീഡ്​ നേടിയ അർജൻറീന മൂന്നുപോയൻറുകൾ നേടാൻ തയ്യാറെടുക്കവേയായിരുന്നു ഇന്ത്യയുടെ മാസ്​​ എൻ​്രട്രി. മത്സരത്തിൽ പത്ത്​ പെനൽറ്റികൾ ഇന്ത്യക്കഎ​ ലഭിച്ചിരുന്നെങ്കിലും മുതലെടുക്കാനായില്ല. അവസാന മിനിറ്റുകളിൽ ഗോൾകീപ്പർ പി.ആർ. ശ്രീജേഷിനെ പിൻവലിച്ച്​ മുന്നേറ്റ നിരയിലേക്ക്​ താരത്തെ നിയോഗിച്ച ഇന്ത്യ സമനില ഗോളിനായി ആഞ്ഞുശ്രമിക്കുകയായിരുന്നു.

വിജയത്തോടെ ഇന്ത്യക്ക്​ രണ്ടുമത്സരങ്ങളിൽ നിന്നും 4 പോയൻറായി. ആദ്യ മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ തോൽപ്പിച്ചിരുന്നു. ചൊവ്വാഴ്​ച അയർലൻഡുമായാണ്​ അടുത്ത മത്സരം. അവസാന രണ്ടുമത്സരങ്ങളിൽ ശക്തരായ ആസ്​ട്രേലിയയും ബെൽജിയവുമാണ്​ ഇന്ത്യയുടെ എതിരാളികൾ. ആറ്​ ടീമുകളുള്ള പൂളിൽ നിന്നും ​കൂടുതൽ പോയൻറ്​ നേടുന്ന നാല്​ ടീമുകളാണ്​ ക്വാർട്ടറിലേക്ക്​ മുന്നേറുക.

TAGS :

Next Story