ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ജപ്പാനെ തകർത്ത് ഇന്ത്യ ഫൈനലിൽ
എതിരില്ലാത്ത അഞ്ച് ഗോളുകൾ നേടിയാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്
ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ജപ്പാനെ തകർത്ത് ഇന്ത്യ ഫൈനലിൽ. സെമി ഫൈനലിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾ നേടിയാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്. ടൂർണമെന്റിൽ തോൽവി അറിയാതെയാണ് ഇന്ത്യയുടെ മുന്നേറ്റം.
സെമിയിൽ ഇന്ത്യക്ക് വേണ്ടി ആകാശ്ദീപ് സിങ്, ഹർമൻപ്രീത് സിങ്, മൻപ്രീത് സിങ്, സുമിത് കാർത്തി എന്നിവർ ഗോൾ നേടി. ഫൈനലിൽ ഇന്ത്യ മലേഷ്യയെ നേരിടും.
ത്സരത്തിൽ 19 മിനിറ്റിൽ ഹർപീത് സിങ്ങിലുടെയാണ് ഇന്ത്യ ഗോൾ വേട്ട തുടങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച് കളികളിൽ നാല് ജയം നേടി സെമിയിലെത്തിയ ഇന്ത്യ ജപ്പാനോട് മാത്രമാണ് സമനില വഴങ്ങിയത്.
Next Story
Adjust Story Font
16