ഒളിമ്പിക്സ് ഹോക്കി: ഓസീസിനെ മലർത്തിയടിച്ച് ഇന്ത്യ
പാരിസ്: ഒളിമ്പിക്സ് ഹോക്കിയിൽ കരുത്തരായ ആസ്ട്രേലിയയെ മലർത്തിയടിച്ച് ഇന്ത്യ. നേരത്തേ ക്വാർട്ടർ ഉറപ്പിച്ച ഇന്ത്യൻ സംഘം ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഓസീസിനെ 3-2നാണ് തോൽപ്പിച്ചത്. വിജയത്തോടെ ബെൽജിയത്തിന് പിന്നിൽ ഇന്ത്യ ഗ്രൂപ്പിൽ രണ്ടാംസ്ഥാനക്കാരായി. 1972ന് ശേഷം ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ ഓസീസിനെ തോൽപ്പിക്കുന്നത് ഇതാദ്യമാണ്.
അഭിഷേകിെൻറ വെടിക്കെട്ട് ഗോളിലൂടെ ഇന്ത്യയാണ് ആദ്യം തുടങ്ങിയത്. ആദ്യ ക്വാർട്ടറിൽ തന്നെ പെനൽറ്റിയിലൂടെ ഹർമൻപ്രീത് ഇന്ത്യയുടെ ലീഡ് രണ്ടായി ഉയർത്തി. എന്നാൽ പെനൽറ്റി കോർണറിലൂടെ ഓസീസ് ഗോൾ മടക്കിയതോടെ വീണ്ടും ആശങ്കകളായി. എന്നാൽ പെനൽറ്റി സ്ട്രോക്ക് ഗോളാക്കി ഹർമൻപ്രീത് സിങ് ഇന്ത്യക്ക് വീണ്ടും രണ്ടുഗോൾ ലീഡ് നൽകുകയായിരുന്നു. 55ാം മിനുറ്റിൽ ഓസീസ് പെനൽറ്റി സ്ട്രോക്കിലൂടെ രണ്ടാം ഗോൾ നേടിയതോടെ ഇന്ത്യക്ക് ചങ്കിടിച്ചെങ്കിലും അപകടങ്ങളില്ലാതെ രക്ഷപ്പെടുകയായിരുന്നു. അവസാന നിമിഷത്തിലടക്കം മത്സരത്തിലുടനീളം ഉജ്ജ്വല പ്രകടനമാണ് മലയാളി ഗോൾകീപ്പർ പി.ആർ ശ്രീജേഷ് നടത്തിയത്.
ടോക്യോ ഒളിമ്പിക്സിൽ 7-1ന് തകർത്തതിനുള്ള മധുര പ്രതികാരം കൂടിയായി ഇന്ത്യയുടെ ഈ വിജയം. ക്വാർട്ടറിൽ ഇന്ത്യക്ക് സപെയിനാകും എതിരാളികളാകുക.
Adjust Story Font
16