Quantcast

ശ്രീജേഷ്​ ഇന്ത്യൻ ഹോക്കിയുടെ ദൈവം; വിരമിക്കൽ പ്രഖ്യാപനം പിൻവലിക്കണം -ദിലീപ്​ ടിർക്കി

MediaOne Logo

Sports Desk

  • Published:

    5 Aug 2024 11:42 AM GMT

pr sreejesh
X

ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ഗോൾകീപ്പർ പി.ആർ ശ്രീജിത്തിനെ വാനോളം പുകഴ്​ത്തി ഹോക്കി ഇന്ത്യ അധ്യക്ഷൻ ദിലീപ്​ ടിർക്കി. ശ്രീജേഷ്​ ഹോക്കി ദൈവമാണെന്നും വിരമിക്കൽ തീരുമാനം പിൻവലിക്കണമെന്നും ടിർക്കി ആവശ്യപ്പെട്ടു. ഒളിമ്പിക്​സ്​ ക്വാർട്ടറിൽ ബ്രിട്ടനെതിരെയുള്ള മിന്നും പ്രകടനത്തിന്​ പിന്നാലെയാണ് മുൻ താരം കൂടിയായ​ ടിർക്കിയുടെ പ്രതികരണം.

‘‘ ഇന്ന്​ ശ്രീ​ജേഷ്​ നമുക്കിന്ന്​ ഇന്ത്യൻ​ ഹോക്കിയുടെ ദൈവമാണ്​. മനോഹര സേവുകളാണ്​ അവൻ നടത്തിയത്​. അവ​നുള്ളത്​ കൊണ്ടാണ്​ നന്നായി കളിക്കാൻ സാധിച്ചത്​. അവൻ കളിക്കുന്നത്​ തുടരാനാണ്​ ഞങ്ങളുടെ ആഗ്രഹം. പക്ഷേ ശ്രീജേഷ്​ ഇതിനോടകം വിരമിക്കൽ പ്രഖ്യാപിച്ചു. ശ്രീജേഷ്​ ഇനിയും കളിക്കണം. കൂടുതൽ നല്ല കളിക്കാരെ കിട്ടുന്നിടത്തോളം ശ്രീജേഷ്​ ഇന്ത്യക്കായി സംഭാവന നൽകണം. ഇന്ത്യൻ ഹോക്കിക്ക്​ അവനിൽ പ്രതീക്ഷകളുണ്ട്​’’ -ടിർക്കി മാധ്യമങ്ങളോട്​ പറഞ്ഞു.

പാരിസ്​ ഒളിമ്പിക്​സിന്​ ശേഷം വിരമിക്കുമെന്ന്​ ജൂ​ലൈ 22ന്​ ശ്രീജേഷ്​ ​പ്രഖ്യാപിച്ചിരുന്നു. 2006 മുതൽ ഇന്ത്യൻ കുപ്പായത്തിൽ നിറസാന്നിധ്യമായ ശ്രീജേഷ്​ 2021 ടോക്യോ ഒളിമ്പിക്​സ്​ വെങ്കലം, 2022 കോമൺവെൽത്ത്​ ഗെയിംസ്​ വെള്ളി മെഡൽ, 2023 ഏഷ്യൻ ചാമ്പ്യൻസ്​ ട്രോഫി, 2022 ഏഷ്യൻ ഗെയിംസ്​ സ്വർണമെഡൽ എന്നീ നേട്ടങ്ങളിൽ ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്നു. 2021ൽ രാജ്യം കായിക രംഗത്തെ പരമോന്നത ബഹുമതിയായ ഖേൽ രത്​ന നൽകി ആദരിച്ചു.

TAGS :

Next Story