ഏഷ്യ കപ്പ് വനിതാ ഹോക്കി: ഇന്ത്യൻ ടീമിന് വിജയത്തുടക്കം
ഞായറാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ വിജയിക്കാനായാൽ ഇന്ത്യക്ക് സെമി ഫൈനൽ ഉറപ്പിക്കാം
ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂർണമെൻറിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യക്ക് വിജയത്തുടക്കം. ഒമാനിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ എതിരില്ലാത്ത ഒമ്പത് ഗോളുകൾക്കാണ് മലേഷ്യയെ തകർത്തത്. ഒന്നും നാലും കോർട്ടറുകളിൽ മൂന്നു ഗോൾ വീതവും രണ്ടാം കോർട്ടറിൽ ഒരു ഗോളും നാലാം കോർട്ടറിൽ രണ്ടു ഗോളും ആണ് ഇന്ത്യൻ ടീം നേടിയത്. മത്സരത്തിൽ സമ്പൂർണ ആധ്യപത്യം ഇന്ത്യൻ വനിതകൾക്ക് തന്നെയായിരുന്നു. ആദ്യ വിജയത്തോടെ ഗ്രൂപ്പ് എയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ജപ്പാനാണ് രണ്ടാമത്.
ഞായറാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ ജപ്പാനാണ് ഇന്ത്യയുടെ എതിരാളി. ഈ മത്സരത്തിൽ വിജയിക്കാനായാൽ ഇന്ത്യക്ക് സെമി ഫൈനൽ ഉറപ്പിക്കാം. തിങ്കളാഴ്ച സിങ്കപ്പൂരിനെതിരെയാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം.
Reigning champions India start the Asia Cup Women's Hockey Tournament with a win.
Adjust Story Font
16