Quantcast

ബ്ലാസ്റ്റേഴ്സിന്റെ ഹക്കുവും ശ്രീക്കുട്ടനും ഇനി ഗോകുലം ജെഴ്സിയണിയും

താരത്തിന് ഈ സീസണിൽ കളിക്കാനുള്ള സമയം ലഭിക്കാനും സീനിയർ ടീമിൻറെ ഫുട്ബോൾ അന്തരീക്ഷം അനുഭവിക്കാനും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനുമുള്ള അവസരമാണിത്

MediaOne Logo

Web Desk

  • Updated:

    2021-12-23 14:52:01.0

Published:

23 Dec 2021 2:49 PM GMT

ബ്ലാസ്റ്റേഴ്സിന്റെ ഹക്കുവും ശ്രീക്കുട്ടനും ഇനി ഗോകുലം ജെഴ്സിയണിയും
X

ഐ.എസ്.എൽ താരങ്ങളായ ശ്രീക്കുട്ടൻ വിഎസും അബ്ദുൽ ഹക്കുവും ഇനി ഗോകുലം കേരളയിൽ കളിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഔദ്യോഗിമായി അറിയിച്ചു. ഒരു സീസൺ നീണ്ട കരാറിൻറെ അടിസ്ഥാനത്തിലാണ് ഇരുവരും ഗോകുലത്തിലേക്ക് ചേക്കേറുന്നത്.

കേരള പ്രീമിയർ ലീഗിൽ റിസർവ് ടീമിനായി കഴിഞ്ഞ തവണ വമ്പൻ പ്രകടനം കാഴ്ച്ചവെച്ച താരമാണ് ശ്രീക്കുട്ടൻ വി.എസ്. ഈ സീസണിൽ പ്രീ സീസൺ സ്‌ക്വാഡിൻറെ ഭാഗമായിരുന്നു അദ്ദേഹം ഡ്യൂറൻഡ് കപ്പിലും സൗഹൃദ മത്സരങ്ങളിലും ക്ലബ്ബിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

കഴിഞ്ഞ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സിൻറെ അഭിവാജ്യ ഘടകമായിരുന്ന അബ്ദുൽ ഹക്കു, 2019-2020 സീസണിലെ 15 മത്സരങ്ങളിലും കളിച്ചിരുന്നു. ഏറെക്കുറേ എല്ലാ മത്സരങ്ങളിലും കളത്തിലിറങ്ങിയെങ്കിലും അദ്ദേഹത്തിന് കാര്യമായ പ്‌ളേയിംഗ് ടൈം ലഭിച്ചിരുന്നില്ല. ഗോകുലം കേരളയുടെ മുൻ നിരയിലേക്ക് അദ്ദേഹം എത്തുന്നതോടെ കൂടുതൽ അവസരം താരത്തിന് ലഭിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

'ഞങ്ങളുടെ റിസർവ് ടീം വിംഗർ ശ്രീക്കുട്ടൻ ആദ്യ-ടീം പ്രീസീസണിൻറെ ഭാഗമായിരുന്നെങ്കിലും ആദ്യ ടീമിൽ ഇടം നേടിയിരുന്നില്ല. താരത്തിന് ഈ സീസണിൽ കളിക്കാനുള്ള സമയം ലഭിക്കാനും സീനിയർ ടീമിൻറെ ഫുട്ബോൾ അന്തരീക്ഷം അനുഭവിക്കാനും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനുമുള്ള അവസരമാണിത്. സെൻട്രൽ ഡിഫൻഡർ ഹക്കു തൻറെ കരിയറിന്റെ ഈ ഘട്ടത്തിൽ സ്ഥിരമായി കളിക്കേണ്ട പരിചയസമ്പന്നനായ കളിക്കാരനാണ്. ഐ-ലീഗിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി അദ്ദേഹം മാറുമെന്ന് പ്രതീക്ഷിക്കുന്നു. വരുന്ന സീസണിൽ ഇരുവർക്കും എല്ലാവിധ ആശംസകളും നേരുന്നു, സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ് പറഞ്ഞു.

TAGS :

Next Story