Quantcast

ആർക്കും ജയിക്കാം: മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 223 റൺസിനു പുറത്തായിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് 13 റൺസ് ലീഡായി.അർധ സെഞ്ച്വറി നേടിയ കീഗൻ പീറ്റേഴ്സനാണു (72) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ

MediaOne Logo

Web Desk

  • Updated:

    2022-01-12 16:21:58.0

Published:

12 Jan 2022 4:18 PM GMT

ആർക്കും ജയിക്കാം: മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
X

ബൗളർമാർ നിറഞ്ഞടുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് നേരിയ മുൻതൂക്കം. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 57 റൺസെന്ന നിലയിലാണ്. വിരാട് കോഹ്‌ലി(14) ചേതേശ്വർ പുജാര(9) എന്നിവരാണ് ക്രീസിൽ. ലോകേഷ് രാഹുൽ, മായങ്ക് അഗർവാൾ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 210 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.

ഒരു വിക്കറ്റിനു 17 റൺസ് എന്ന സ്കോറിൽ 2–ാം ദിവസത്തെ ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് ചായയ്ക്കു ശേഷം അവസാനിച്ചു. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 223 റൺസിനു പുറത്തായിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് 13 റൺസ് ലീഡായി.അർധ സെഞ്ച്വറി നേടിയ കീഗൻ പീറ്റേഴ്സനാണു (72) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. 42 റൺസ് വഴങ്ങി 5 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവർ 2 വിക്കറ്റ് വിക്കറ്റ് വീതവും വീഴ്ത്തി. ഷാർദൂൽ ഠാക്കൂറിന് ഒരു വിക്കറ്റും ലഭിച്ചു.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് എയ്ഡന്‍ മാര്‍ക്രത്തെയാണ് ആദ്യം നഷ്ടമായത്. 22 പന്തുകളില്‍ നിന്ന് എട്ട് റണ്‍സ് മാത്രമെടുത്ത മാര്‍ക്രത്തെ ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡാക്കി.പിന്നാലെ ടീം സ്‌കോര്‍ 45-ല്‍ നില്‍ക്കേ 25 റണ്‍സെടുത്ത കേശവ് മഹാരാജിനെ ഉമേഷ് യാദവ് ക്ലീന്‍ബൗള്‍ഡാക്കി. ഏകദിന ശൈലിയിലാണ് മഹാരാജ് ബാറ്റ് വീശിയത്.

പിന്നീട് ക്രീസിലൊന്നിച്ച കീഗന്‍ പീറ്റേഴ്‌സണും റാസി വാന്‍ ഡെര്‍ ഡ്യൂസനും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇരുവരും 67 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ടീം സ്‌കോര്‍ 100 കടത്തുകയും ചെയ്തു. ഡ്യൂസനെ (28) പുറത്താക്കിയ ഉമേഷ് യാദവ് കൂട്ടുകെട്ടു പൊളിച്ചു. തെംബ ബവൂമയെ (28) മുഹമ്മദ് ഷമി പുറത്താക്കി. വിക്കറ്റ് കീപ്പർ കെയ്ൽ വെരെയ്നെ (0) മുഹമ്മദ് ഷമി മടക്കിയപ്പോൾ മാർക്കോ ജെൻസനെ (7) ബോൾഡാക്കിയ ബുമ്ര കാര്യങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമാക്കി. നാളെ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ ഇന്ത്യ കരുതലോടെ നേരിട്ടാൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകും. അല്ലെങ്കിൽ കളി കൈ വിടും.

TAGS :

Next Story