ഹോമില്‍ ഫോം തുടരാന്‍ ഇന്ത്യ; ഇന്ത്യ ന്യൂസിലന്‍റ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം
ഏകദിന പരമ്പ തൂത്തുവാരിയതിനെ പിറകെ ടി20 യിലും വിജയക്കുതിപ്പ് തുടരാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ
റാഞ്ചി: ഇന്ത്യാ ന്യൂസിലന്‍റ് ടി 20 പരമ്പരക്ക് ഇന്ന് തുടക്കം. റാഞ്ചിയില്‍ രാത്രി ഏഴു മണിക്കാണ് ആദ്യ മത്സരം. ഏകദിന പരമ്പ തൂത്തുവാരിയതിനെ പിറകെ ടി20 യിലും വിജയക്കുതിപ്പ് തുടരാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഇരുടീമുകളും മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് കളത്തിലിറങ്ങുന്നത്. വിരാട് കോഹ്‍ലിയും രോഹിത് ശര്‍മയുമടക്കമുള്ളവര്‍ക്ക് വിശ്രമം അനുവദിച്ച ഇന്ത്യ ഓള്‍റൌണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് കളത്തിലിറങ്ങുക.
ഋതുരാജ് ഗെയ്ക് വാദ് പരിക്കേറ്റ് പുറത്തായതിനാല്‍ പ്രിഥ്വിഷാക്ക് നറുക്ക് വീഴാനാണ് സാധ്യത. മിന്നും ഫോമില്‍ കളിക്കുന്ന സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനൊപ്പം ശുഭ്‍മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, രാഹുല്‍ ത്രിപാടി, ജിതേഷ് ശര്‍മ എന്നിവരാണ് ബാറ്റിങ് നിരയില്‍. അര്‍ഷദീപ് സിങ് നയിക്കുന്ന ബോളിങ് നിരയില്‍ ഉമ്രാന്‍ മാലിക്, ശിവം മാവി, മുകേഷ് കുമാര്‍ എന്നിവരാണ് അണിനിരക്കുക. മിച്ചല്‍ സാന്‍റ്നറിന്‍റെ നേതൃത്വത്തിലാണ് ന്യൂസിലന്‍റ് ഇറങ്ങുന്നത്.
Adjust Story Font
16