ഇംഗ്ലണ്ടിലേക്ക് പോകും മുമ്പ് ഇന്ത്യൻ താരങ്ങൾ കോവിഷീൽഡ് വാക്‌സിൻ എടുക്കാന്‍ നിര്‍ദേശം
കോവിഷീല്‍ഡ് വാക്സിന്‍ തന്നെയെടുക്കാന്‍ പറയാന്‍ കാരണമുണ്ട്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലേക്ക് പോകും മുമ്പ് ഇന്ത്യൻ താരങ്ങൾ കോവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് എടുക്കാൻ നിർദേശം. കോവിഷീൽഡ് വാക്‌സിനെടുക്കാനാണ് നിർദേശം.
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസൺ 14 കോവിഡ് വ്യാപനം മൂലം മാറ്റിവച്ചതിനാൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് കുടുംബാംഗങ്ങളോടൊപ്പം ഏതാനും ആഴ്ചകൾ താമസിക്കാം.
ജൂൺ പകുതിയോടെയാണ് ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കുക. അതിന് മുമ്പ് ഇന്ത്യയിൽ വച്ച് തന്നെ കോവിഷീൽഡ് വാക്‌സിന്‍റെ ഒന്നാം ഡോസ് നൽകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
18 വയസ്സിന് മുകളിലുള്ള എല്ലാവർക്കുമായി സർക്കാർ പ്രതിരോധ കുത്തിവയ്പ്പുകൾ ആരംഭിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും വാക്‌സിനേഷൻ ഗ്രൂപ്പിൽ ഉൾപ്പെട്ടു. നേരത്തെ ഐപിഎൽ നടക്കുമ്പോൾ തന്നെ താരങ്ങൾക്ക് എല്ലാം വാക്‌സിൻ നൽകാൻ ആലോചിച്ചിരുന്നെങ്കിലും ഐപിഎൽ മാറ്റിവച്ചതോടെ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
നിലവിൽ താരങ്ങൾക്ക് അവരുടെ അതത് സംസ്ഥാനങ്ങളില് വച്ചുതന്നെ വാക്‌സിൻ നൽകാനാണ് തീരുമാനം. കോവിഷീൽഡ് വാക്‌സിൻ മാത്രമേ സ്വീകരിക്കാവൂ എന്ന് താരങ്ങളോട് നിർദേശിച്ചിട്ടുണ്ട്.
കോവിഷീൽഡ് വാക്‌സിൻ തന്നെ എടുക്കാൻ പറയാനുള്ള കാരണമായി പറയുന്നത് ഇതാണ്. ഇന്ത്യയിൽ വച്ച് ആദ്യ ഡോസ് വാക്‌സിൻ എടുത്താലും മിക്കവാറും അതിന്റെ രണ്ടാം ഡോസ് എടുക്കേണ്ടി വരിക ഇംഗ്ലണ്ടിൽ വച്ചായിരിക്കും. ഇംഗ്ലണ്ടിൽ ലഭ്യമായ കോവിഡ് വാക്‌സിൻ യുകെയുടെ തന്നെ വാക്‌സിനായ കോവിഷീൽഡാണ്. അതുകൊണ്ട് താരങ്ങൾക്ക് ്‌വിടെ വച്ച് രണ്ടാം ഡോസ് എടുക്കാൻ സാധിക്കും.
അതേസമയം ബിസിസിഐ താരങ്ങൾക്കായി വാക്‌സിനേഷൻ സൗകര്യങ്ങൾ ഒരുക്കി നൽകില്ലെന്നും താരങ്ങൾ സ്വന്തം നിലയ്ക്ക് വാക്‌സിനെടുക്കാനാണ് ബിസിസിഐ നിർദേശം.
Adjust Story Font
16