Quantcast

വെടിക്കെട്ട് ബാറ്റിങുമായി ക്യാപ്റ്റന്‍ മന്ഥാന; പാകിസ്താനെ എട്ടുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍

അര്‍ധസെഞ്ച്വറി നേടിയ സ്മൃതി 42 പന്തില്‍‌ എട്ട് ബൌണ്ടറിയും മൂന്ന് സിക്സറുകളുമുള്‍പ്പടെ 63 റണ്‍സോടെ പുറത്താകാതെ നിന്നു.

MediaOne Logo

Web Desk

  • Published:

    31 July 2022 1:36 PM GMT

വെടിക്കെട്ട് ബാറ്റിങുമായി ക്യാപ്റ്റന്‍ മന്ഥാന; പാകിസ്താനെ എട്ടുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍
X

കോമൺവെൽത്ത് ഗെയിംസിലെ ഗ്രൂപ്പ് എയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ പാകിസ്താനെ എട്ടുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താന് രണ്ടാം വിക്കറ്റിലെ 50 റണ്‍സ് പാര്‍ട്ണര്‍ഷിപ്പല്ലാതെ കാര്യമായ പ്രകടനങ്ങളൊന്നും നടത്താന്‍ കഴിഞ്ഞില്ല. മഴ കാരണം 18 ഓവറായി ചുരുക്കിയ മത്സരത്തില്‍ 99 റണ്‍സിന് പാകിസ്താന്‍റെ ഇന്നിങ്സ് അവസാനിച്ചു. മറുപടി ബാറ്റിങില്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചത് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയാണ്. അര്‍ധസെഞ്ച്വറി നേടിയ സ്മൃതി 42 പന്തില്‍‌ എട്ട് ബൌണ്ടറിയും മൂന്ന് സിക്സറുകളുമുള്‍പ്പടെ 63 റണ്‍സോടെ പുറത്താകാതെ നിന്നു.

നേരത്തേ അവസാന പന്തില്‍ പാകിസ്താന്‍ വനിതകള്‍ ഓള്‍ഔട്ടാകുകയായിരുന്നു. 32 റൺസ് നേടിയ മുനീബ അലിയാണ് പാക് ടീമിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്കായി സ്നേഹ് റാണയും രാധ യാദവും രണ്ട് വിക്കറ്റ് നേടി. ബിസ്മ മാറൂഫ് 17 റൺസ് നേടി പുറത്തായപ്പോള്‍ 18 റൺസ് നേടിയ ആലിയ റിയാസ് ആണ് പാകിസ്താന്‍റെ മറ്റൊരു പ്രധാന സ്കോറര്‍. റണ്ണൗട്ടുകളും പാക് നിരയുടെ സ്കോറിങ്ങിനെ കാര്യമായി ബാധിച്ചു. ആലിയ റിയാസ് ഉള്‍പ്പെടെ മൂന്ന് പാക് താരങ്ങളാണ് റണ്ണൗട്ട് ആയത്.

കോമണ്‍വെല്‍ത്ത് ഗെയിംസിലെ ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ വിജയമാണിത്. നേരത്തെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റിരുന്നു.

TAGS :

Next Story