Quantcast

ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടു; മലയാളി അത്‌ലെറ്റ് വി.കെ വിസ്മയയ്ക്ക് താൽക്കാലിക വിലക്ക്

കഴിഞ്ഞ ആഗസ്റ്റ് 24ന് നാഡ നടത്തിയ പരിശോധനയിലാണു താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞത്

MediaOne Logo

Web Desk

  • Published:

    18 Nov 2024 1:39 PM GMT

ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടു; മലയാളി അത്‌ലെറ്റ് വി.കെ വിസ്മയയ്ക്ക് താൽക്കാലിക വിലക്ക്
X

കൊച്ചി: മലയാളി അത്‌ലെറ്റ് വി.കെ വിസ്മയയ്ക്ക് താൽക്കാലിക വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണു നടപടി.

കഴിഞ്ഞ ആഗസ്റ്റ് 24ന് നാഡ നടത്തിയ പരിശോധനയിലാണു താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞത്. കണ്ണൂരിൽ വച്ചായിരുന്നു പരിശോധന നടന്നത്. 2018ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ ജേതാവാണ്. വനിതകളുടെ 4*400 മീറ്റർ റിലേയിൽ തുടർച്ചയായി അഞ്ചാം സ്വർണമെഡൽ നേടി ചരിത്രമെഴുതിയ ഇന്ത്യൻ സംഘത്തിലും വിസ്മയയുണ്ടായിരുന്നു.

Summary: India’s Asian Games gold medalist VK Vismaya caught in doping, faces temporary ban

TAGS :

Next Story