കോവിഡ് വ്യാപനം: ഐ.പി.എല്‍ നിര്‍ത്തിവെച്ചു
കൊൽക്കത്ത ടീമിലെ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മത്സരങ്ങൾ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ) നിര്‍ത്തിവെച്ചു. സൺറൈസേഴ്സ് ഹൈദരാബാദ് താരം വൃദ്ധിമാൻ സാഹ, ഡൽഹി ക്യാപിറ്റൽസ് താരം അമിത് മിശ്ര എന്നിവർക്കു കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ടൂർണമെന്റ് നിര്‍ത്തിവെക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്. കൊൽക്കത്ത ടീമിലെ വരുണ്‍ ചക്രവർത്തി, സന്ദീപ് വാരിയർ എന്നിവർക്കും ചെന്നൈ സൂപ്പർ കിങ്സിലെ ബോളിങ് പരിശീലകൻ ലക്ഷ്മിപതി ബാലാജിക്കും ഉൾപ്പെടെ മൂന്നു പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ മത്സരങ്ങൾക്ക് വേദിയാകുന്ന അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലും ഡൽഹി അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തിലും കളിക്കുന്ന ടീമുകളിലെ താരങ്ങൾക്കും സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16