ഐപിഎൽ വേറെ ലെവൽ; പിഎസ്എല്ലുമായി ചേർത്തുപറയാനേ പാടില്ലെന്ന് വഹാബ് റിയാസ്
ലോകോത്തര താരങ്ങളുടെ സാന്നിധ്യം തന്നെയാണ് ഐപിഎല്ലിനെ ലോകത്തെ മികച്ച ടൂർണമെന്റാക്കുന്നതെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ യൂടൂബ് ചാനലിൽ താരം അഭിപ്രായപ്പെട്ടു
ഐപിഎല്ലിനെ പ്രശംസിച്ച് പാക്കിസ്ഥാൻ താരം വഹാബ് റിയാസ്. പാകിസ്താൻ സൂപ്പർ ലീഗും(പിഎസ്എൽ) ഇന്ത്യൻ പ്രീമിയർ ലീഗും തമ്മിൽ താരതമ്യത്തിന് തന്നെ അവസരമില്ലെന്നും ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് ടൂർണമെന്റ് ആണ് ഐപിഎല്ലെന്നും പാകിസ്ഥാന്റെ മുൻനിര പേസ് ബൗളറായ വഹാബ് പറഞ്ഞു.
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ യൂടൂബ് ചാനലിലാണ് താരം അഭിപ്രായം പങ്കുവച്ചത്. ലോകോത്തര കളിക്കാരുടെ സാന്നിധ്യം തന്നെയാണ് ഐപിഎല്ലിനെ ലോകത്തെ മികച്ച ടൂർണമെന്റാക്കുന്നതെന്ന് വഹാബ് പറഞ്ഞു. എന്നാൽ, പിഎസ്എല്ലിലെ ബൗളിങ് നിര ലോകത്തെ ഏറ്റവും മികച്ചതാണെന്നും താരം കൂട്ടിച്ചേർത്തു.
മുഴുവൻ ലോകോത്തര താരങ്ങളും വന്നുകളിക്കുന്ന ലീഗാണ് ഐപിഎൽ. ഐപിഎല്ലും പിഎസ്എല്ലും തമ്മിൽ താരതമ്യം ചെയ്യാനാകില്ല. ഐപിഎൽ വേറെ 'ലെവലി'ലാണുള്ളത്. അവരുടെ കളിയോടുള്ള പ്രതിബദ്ധതയും മത്സരങ്ങൾ സംഘടിപ്പിക്കുകയും ആശയവിനിമയം നടത്തുകയും കളിക്കാരെ തിരഞ്ഞെടുക്കുകയുമെല്ലാം ചെയ്യുന്ന രീതിയെല്ലാം തീർത്തും വ്യത്യസ്തമാണ്. ഐപിഎല്ലുമായി കിടപിടിക്കാവുന്ന ഒരു ടൂർണമെന്റുമുണ്ടെന്നു തോന്നുന്നില്ല. എന്നാൽ, ഐപിഎല്ലിനു തൊട്ടുപിന്നിൽ നിൽക്കുന്ന ഒരു ടൂർണമെന്റുണ്ടെങ്കിൽ അതു പിഎസ്എൽ ആണെന്നും താരം പറഞ്ഞു.
പാക്കിസ്ഥാന്റെ പേസ് കുന്തമുനയായിരുന്ന മുഹമ്മ് ആമിർ കഴിഞ്ഞ ദിവസം ഐപിഎല്ലിൽ പങ്കെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിനായി ബ്രിട്ടീഷ് പൗരത്വമെടുക്കുമെന്നും താരം അറിയിച്ചിട്ടുണ്ട്.
Adjust Story Font
16