ആദ്യജയം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും
മറ്റൊരു മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും
ഐപിഎല്ലില്‍ തുടര്‍ തോല്‍വികള്‍ക്ക് ശേഷം ആദ്യജയം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും.
തോറ്റു തോറ്റ് നിരാശയുടെ പടുകുഴിയില്‍ വീണ മുംബൈക്ക് ഇനിയെങ്കിലും ഒരു വിജയക്കുറി തൊടാനാകുമോ. ഐപിഎല്‍ ആരാധകര്‍ മുഴുവന്‍ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലേക്ക്. സീസണിലെ ഒമ്പതാം മത്സരത്തില്‍ മുംബൈക്ക് എതിരാളികള്‍ സഞ്ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സാണ്. രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും കീരണ്‍ പൊള്ളാര്‍ഡുമുള്‍പ്പെട്ട ബാറ്റിങ് നിര ഫോമിലേക്കുയരാത്തതാണ് മുംബൈയുടെ പ്രധാന തലവേദന. എന്നാല്‍ അന്തിമ ഇലവനില്‍ വലിയ മാറ്റങ്ങളില്ലാതെയായിരിക്കും ഇന്നും മുബൈ ഇറങ്ങുക. മറുവശത്ത് തുടര്‍ ജയങ്ങളുമായി പോയിന്‍റ് പട്ടികയില്‍ രണ്ടാമതുള്ള രാജസ്ഥാന്‍ വലിയ ആത്മവിശ്വാസത്തിലാണ് മുംബൈക്കെതിരെ കളിക്കാനിറങ്ങുന്നത്.
ജയിച്ചാല്‍ ടേബിളില്‍ ഒന്നാം സ്ഥാനത്തെത്താനും രാജസ്ഥാന് കഴിയും. ടീം താരവും കോച്ചുമായിരുന്ന ഇതിഹാസ താരം ഷെയിന് വോണിനുള്ള രാജസ്ഥാന്‍റെ പ്രത്യേക ആദരവ് ചടങ്ങും മത്സരത്തിന് മുന്നോടിയായി നടക്കും. ഇന്ന് രാത്രി ഏഴരക്കാണ് മത്സരം. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. പോയിന്‍റ് പട്ടികയില്‍ അഞ്ചാമതുള്ള ബംഗളൂരുവിന് അവസാന നാലില്‍ നിലയുറപ്പിക്കാന്‍ ഇന്ന് ജയം അനിവാര്യമാണ്. വൈകിട്ട് 3.30നാണ് മത്സരം.
Adjust Story Font
16