നയാഗ്രാ വെള്ളച്ചാട്ടം പോലെയായിരുന്നു ഗ്രൗണ്ടിലെ സ്ഥിതി- തോൽവിക്ക് കാരണം പറഞ്ഞ് സ്റ്റീഫൻ ഫ്‌ളെമിങ്
ചെന്നൈ ഉയർത്തിയ 201 എന്ന കൂറ്റൻ ടോട്ടൽ മൂന്ന് പന്ത് ബാക്കിനിൽക്കെയാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് മറികടന്നത്. ശിവം ദുബെ എറിഞ്ഞ 19-ാം ഓവറിൽ 25 റൺസാണ് യുവതാരമായ ആയുഷ് ബദോനിയും വെസ്റ്റിൻഡീസ് താരം എവിൻ ലൂയിസും ചേർന്ന് അടിച്ചെടുത്തത്
കൂറ്റൻ ടോട്ടൽ പടുത്തുയർത്തിയിട്ടും മുംബൈയിലെ ബാർബോൺ സ്‌റ്റേഡിയത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനോട് തോൽവി ഏറ്റുവാങ്ങേണ്ടി വന്നതിനു പിന്നാലെ വിശദീകരണവുമായി പരിശീലകൻ സ്റ്റീഫൻ ഫ്‌ളെമിങ്. ഗ്രൗണ്ടിലെ കനത്ത മഞ്ഞുവീഴ്ചയാണ് സുരക്ഷിതമായൊരു മത്സരം കൈവിടാൻ കാരണമായതെന്നാണ് മുൻ ന്യൂസിലൻഡ് നായകൻ കൂടിയായ ഫ്‌ളെമിങ്ങിൻരെ വിശദീകരണം. നയാഗ്രാ വെള്ളച്ചാട്ടം കണക്കെയായിരുന്നു മഞ്ഞു വീണുകൊണ്ടിരുന്നതെന്നും അതിനാലാണ് നിർണായക ഓവർ എറിയാൻ സ്പിന്നർമാരെ ഏൽപിക്കാതിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
നേരത്തെ തന്നെ നോക്കുകയാണെങ്കിൽ സ്പിൻ ഓപ്ഷനുള്ള സാധ്യതയെല്ലാം നേരത്തെ തന്നെ അവസാനിച്ചിരുന്നു. ഗ്രൗണ്ടിലെ നനവിന്റെ കാര്യം പറയുകയാണെങ്കിൽ അത് നയാഗ്രാ വെള്ളച്ചാട്ടം പോലെയായിരുന്നു. അവർ(ലഖ്‌നൗ) നല്ല രീതിയിൽ ബാറ്റ് ചെയ്യുകയുമുണ്ടായി. അതുകൊണ്ടുതന്നെ സ്പിന്നറെ സംബന്ധിച്ചിടത്തോളം പന്ത് പിടിയിലൊതുക്കുന്നതും ഫലപ്രദമായി എറിയുന്നതുമെല്ലാം ദുഷ്‌ക്കരമായിരുന്നു-ഫ്‌ളെമിങ് പറഞ്ഞു.
സ്പിൻ സാധ്യത ഇല്ലാതായതോടെ സീമർമാരിൽ ഒരു ഓവർ കുറവുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇങ്ങനെയൊരു സാഹചര്യത്തിൽ ആ ഓവർ എപ്പോഴെങ്കിലും ചെയ്യേണ്ടതുണ്ടായിരുന്നു. അവസാനമാകുമ്പോഴേക്കും വിജയിക്കാൻ വേണ്ട റൺറേറ്റ് നിരക്ക് കൂട്ടി അവരെ വരുതിയിലാക്കാനാകുമെന്നും പ്രതീക്ഷിച്ചിരുന്നുവെന്നും ഫ്‌ളെമിങ് കൂട്ടിച്ചേർത്തു.
19-ാം ഓവറിൽ 34 റൺസായിരുന്നു ലഖ്‌നൗവിൻരെ വിജയലക്ഷ്യം. നായകൻ രവീന്ദ്ര ജഡേജയ്ക്ക് രണ്ട് ഓവറും മോയൻ അലിക്ക് മൂന്ന് ഓവറും അരങ്ങേറ്റക്കാരനായ മുകേഷ് ചൗധരിക്ക് ഒരു ഓവറും ബാക്കിയുണ്ടായിരുന്നു. ഇവർക്കെല്ലാം പകരം അതുവരെ പന്തെറിയാതിരുന്ന ഓൾറൗണ്ടർ ശിവം ദുബെയെയാണ് ജഡേജ ഓവർ ഏൽപിച്ചത്. എന്നാൽ, അത്തരമൊരു ഘട്ടത്തൽ ദുബെയ്ക്ക് അത്ഭുതങ്ങളൊന്നും കാണിക്കാനായില്ലെന്നു മാത്രമല്ല 25 റൺസ് വാരിക്കൂട്ടുകയും ചെയ്തു. യുവതാരമായ ആയുഷ് ബദോനിയും വൻഫോമിലുണ്ടായിരുന്ന വെസ്റ്റിൻഡീസ് താരം എവിൻ ലൂയിസും ചേർന്ന് ദുബെയെ തലങ്ങും വിലങ്ങും അടിച്ചുപരത്തുന്നതാണ് മത്സരത്തിൽ കണ്ടത്.
മത്സരത്തിൽ ചെന്നൈക്ക് ആറു വിക്കറ്റിന്റെ തോൽവിയാണ് ചെന്നൈ വഴങ്ങിയത്. അവസാന ഓവർവരെ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിൽ ചെന്നൈ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം മൂന്നുബോൾ ശേഷിക്കെ ലഖ്‌നൗ മറികടക്കുകയായിരുന്നു. പുറത്താകാതെ 23 ബോളിൽ 55 റൺസ് നേടിയ എവിൻ ലൂയിസിന്റെ തകർപ്പനടിയാണ് ലഖ്‌നൗവിന്റെ കന്നിജയത്തിൽ നിർണായകമായത്. നായകൻ കെ.എൽ രാഹുലും വിക്കറ്റ് കീപ്പർ ക്വിന്റൺ ഡീകോക്കും ടീമിന് മികച്ച തുടക്കം നൽകിയതും വിജയത്തിന് ആക്കം കൂട്ടി. രാഹുൽ 26 ബോളിൽ 40 റൺസും ഡീകോക്ക് 45 ബോളിൽ 61 റൺസും നേടി. ചെന്നൈ നിരയിൽ റോബിൻ ഉത്തപ്പ അർധശതകം നേടിയപ്പോൾ മോയിൻ അലി(35), ശിവം ദുബെ(49) എന്നിവരും വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്.
Summary: "It was like Niagara Falls in terms of the wetness" – CSK coach Stephen Fleming reasons bowling Shivam Dube in costly 19th over
Adjust Story Font
16