'മീഡിയവൺ വേൾഡ് കപ്പ് ഗാനം' നെഞ്ചിലേറ്റി ആരാധകർ; രണ്ടുദിവസം കൊണ്ട് 17 ലക്ഷം കാഴ്ചക്കാർ
'ഇറ്റ്സ് എ ബ്യൂട്ടിഫുൾ ഗെയിം' എന്ന് പേരിട്ട ഗാനം ഡിസംബർ അഞ്ചിനാണ് പുറത്തിറക്കിയത്
കോഴിക്കോട്: ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് മീഡിയവൺ പുറത്തിറക്കിയ വേൾഡ് കപ്പ് സോങ്ങിനെ നെഞ്ചിലേറ്റി ആരാധകർ. രണ്ടുദിവസം കൊണ്ട് യൂട്യൂബില്‍ പാട്ടു കണ്ടത് 17 ലക്ഷം പേരാണ്. 'ഇറ്റ്സ് എ ബ്യൂട്ടിഫുൾ ഗെയിം' എന്ന് പേരിട്ട ഗാനം ഡിസംബർ അഞ്ചിനാണ് പുറത്തിറക്കിയത്. ഡെസേർട്ട് വോയ്‌സാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഗായകര്‍ക്ക് പുറമെ ബെല്‍ജിയം, വെനസ്വേല,ശ്രീലങ്ക,ബ്രിട്ടന്‍,കസാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെയും ഗായകരും ഇതില്‍ പാടിയിട്ടുണ്ട്.
ഖത്തർ യൂത്ത് ക്വയർ, ഖത്തർ മ്യൂസിക് അക്കാദമിയുമായി സഹകരിച്ചാണ് ഗാനം പുറത്തിറക്കിയത്. മലയാളിയായ ഷാഫി മണ്ടോട്ടിലും ദക്ഷിണാഫ്രിക്കക്കാരനായ ലിയോൺ ആൽബർട്ട് ഓസ്തൂയിസെനും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. ലിയോൺ ആൽബർട്ട് ഓസ്തൂയിസെൻ തന്നെയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. സംഗീത നിർമ്മാണവും മിശ്രണവും: ഹരോൾഡ് ഷെങ്ക് (ദക്ഷിണാഫ്രിക്ക). സ്റ്റുഡിയോ: കത്താറ (ദോഹ).
Adjust Story Font
16