ഇംഗ്ലീഷ് പ്രീമിയർ ലീഗ്; നോര്‍വിച്ചിനെ അഞ്ച് ഗോളിന് തകര്‍ത്ത് മാഞ്ചസ്റ്റർ സിറ്റി
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളിനാണ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി നോർവിച്ചിനെ തോൽപ്പിച്ചത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളിനാണ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി നോർവിച്ചിനെ തോൽപ്പിച്ചത്. ആദ്യ മത്സരത്തില്‍ ടോട്ടനത്തോട് പരാജയപ്പെട്ട സിറ്റി സീസണിലെ ആദ്യ വിജയം സ്വന്തമാക്കി.
കളിയുടെ ഏഴാം മിനിറ്റില്‍ തന്നെ സിറ്റി കളിയുടെ ആധിപത്യം പിടിച്ചെടുത്തു. ടിം ക്രുലിന്‍റെ സെല്‍ഫ് ഗോളാണ് സിറ്റിക്ക് ആദ്യ ഗോള്‍ സമ്മാനിച്ചത്. ഗബ്രിയേല്‍ ജെസ്യുസിന്‍റെ ഷോട്ട് തടയാന്‍ ശ്രമിച്ച ക്രുലിന് സംഭവിച്ച പിഴവില്‍ നിന്ന് പന്ത് വലയിലെത്തുകയായിരുന്നു. 22-ാം മിനിറ്റില്‍ ജാക്ക് ഗ്രീലിഷ് സിറ്റിയുടെ ലീഡുയര്‍ത്തി. കൈല്‍ വാക്കറിന്‍റെ ക്രോസില്‍ ഗ്രീലിഷിന്‍റെ കാലില്‍ തട്ടിയ പന്ത് വലയിലെത്തുകയായിരുന്നു.
പിന്നീട് രണ്ടാം പകുതിയിലെ 64-ാം മിനിറ്റില്‍ ഐമമെറിക് ലപോര്‍ട്ടെയിലൂടെ സിറ്റി വീണ്ടും ലീഡുയര്‍ത്തി. 71-ാം മിനിറ്റില്‍ ജെസ്യൂസിന്റെ പാസില്‍ റഹീം സ്‌റ്റെര്‍ലിങ് സിറ്റിക്കായി നാലാം ഗോള്‍ കണ്ടെത്തി. 84-ാം മിനിറ്റില്‍ റിയാദ് മഹ്‌റെസിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ പട്ടിക തികച്ചു.
Adjust Story Font
16