കൊടുങ്കാറ്റായി എലൈന്‍ തോംസൻ; 100ന് പിന്നാലെ 200ലും സ്വർണം
ഒളിംപിക്സില്‍ സ്പ്രിന്റ് ഡബിള്‍ നിലനിര്‍ത്തുന്ന ആദ്യ വനിതയായി ജമൈക്കയുടെ എലൈന്‍
ഒളിംപിക്സില്‍ സ്പ്രിന്റ് ഡബിള്‍ നിലനിര്‍ത്തുന്ന ആദ്യ വനിതയായി ജമൈക്കയുടെ എലൈന്‍ തോംസന്‍. 100 മീറ്ററിൽ റെക്കോർഡോടെ സ്വർണം നേടിയതിന് പിന്നാലെ 200 മീറ്ററിലും അനായാസമായിരുന്നു തോംസന്‍റെ മുന്നേറ്റം. 21.53 മിനിറ്റിലാണ് തോംസൻ ഓടിയെത്തിയത്.
21.81 സെക്കൻഡിൽ ഓടിയെത്തി നമീബിയയുടെ ക്രിസ്റ്റ്യൻ എംബോമ രണ്ടാമതും 21.87 സെക്കൻഡിൽ ഓടിയെത്തി യു.എസിന്‍റെ ഗബ്രിയേല തോമസ് മൂന്നാമതുമെത്തി. 2008, 12 ഒളിമ്പിക്സ് സ്വർണജേത്രി ജമൈക്കയുടെ സൂപ്പർ താരം ഷെല്ലി ആൻ ഫ്രേസർ നാലമതാണ് ഫിനിഷ് ചെയ്തത്.
കായിക ലോകം കാത്തിരുന്ന വനിതകളുടെ 100 മീറ്റർ പോരാട്ടത്തിൽ എലൈന്‍ തോംസൻ 10.61 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഗ്രിഫിത് ജോയ്നറുടെ 10.62 സെക്കൻഡിന്റെ റെക്കോഡ് തകർത്തിരുന്നു. 200മീറ്ററിലും വിജയിച്ചതോടെ ഒളിംപിക്സില്‍ സ്പ്രിന്റ് ഡബിള്‍ നേട്ടം നിലനിര്‍ത്തുന്ന ഒരേയൊരു വനിതയായി എലൈന്‍ മാറി.
Adjust Story Font
16