ബ്ലാസ്റ്റേഴ്സില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്; സഞ്ജീവ് സ്റ്റാലിന്‍ ഇനി മുംബൈ സിറ്റി എഫ്.സിക്കൊപ്പം
സീസണില്‍ ക്ലബ് വിടുന്ന ആറാമത്തെ താരാണ് സഞ്ജീവ്. ആല്‍വാരോ വാസ്‌ക്വസും യുവതാരം വിന്‍സി ബാരെറ്റോയും നേരത്തെ ക്ലബ് വിട്ടിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്‍റെ യുവ ഡിഫന്‍ഡര്‍ സഞ്ജീവ് സ്റ്റാലിന്‍ മുംബൈ സിറ്റി എഫ് സിയിലേക്ക്. സഞ്ജീവ് മുംബൈ എഫ്.സിയുമായി ധാരണയിലെത്തിയതായി ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി. നേരത്തെ മൂന്ന് വര്‍ഷത്തെ കരാറിലാണ് സഞ്ജീവ് ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത്. എന്നാല്‍ താരം ഒരു സീസണ്‍ മാത്രം കളിച്ചശേഷമാണ് ബ്ലാസ്റ്റേഴ്‌സ് വിടുന്നത്.
21കാരനായ സഞ്ജീവ് കഴിഞ്ഞ സീസണില്‍ എട്ട് മത്സരങ്ങളില്‍ കളിച്ചിരുന്നു. സീസണില്‍ ക്ലബ് വിടുന്ന ആറാമത്തെ താരാണ് സഞ്ജീവ്. ആല്‍വാരോ വാസ്‌ക്വസും യുവതാരം വിന്‍സി ബാരെറ്റോയും നേരത്തെ ക്ലബ് വിട്ടിരുന്നു.
സഞ്ജീവിന് ആശംസകള്‍ നേരുന്നതായി ബ്ലാസ്റ്റേഴ്‌സ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
അതിനിടയിലും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. വീണ്ടും കൊച്ചിയില്‍ ഐ.എസ്.എല്ലിന് പന്തുരുളാന്‍ പോകുകയാണ്. അടുത്ത സീസണിലെ ഉദ്ഘാടന മത്സരത്തിന് കൊച്ചിയിലെ കലൂര്‍ സ്റ്റേഡിയമായിരിക്കും വേദിയാവുക. ഏറ്റുമുട്ടുന്നതാകട്ടെ കേരളത്തിന്‍റെ സ്വന്തം കൊമ്പന്മാരും ചിരവൈരികളായ എ.ടി.കെയും.
ഐ.എസ്.എല്‍ ഒന്‍പതാം സീസണിലെ ഉദ്ഘാടന മത്സരത്തിനാണ് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വേദിയാകുക. ഒക്ടോബര്‍ ആറിനാണ് ആദ്യ മത്സരം. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും ഗോവയില്‍ മാത്രമായിരുന്നു മത്സരങ്ങള്‍ നടന്നത്. ഉദ്ഘാടന മത്സരം ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്‌സിന്‍റെ 10 ഹോം മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാവും. ഈ സീസണിൽ ലീഗ് മത്സരങ്ങള്‍ ഒന്‍പത് മാസം നീണ്ടുനില്‍ക്കും.
Adjust Story Font
16