Quantcast

സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ഇന്ന് ട്രാക്കുണരും

ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തോടെയാണ് മത്സരം തുടങ്ങുന്നത്

MediaOne Logo

Web Desk

  • Updated:

    2023-10-17 02:25:30.0

Published:

17 Oct 2023 12:54 AM GMT

state school sports meet
X

പ്രതീകാത്മക ചിത്രം

തൃശൂര്‍: 65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ഇന്ന് ട്രാക്കുണരും. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തോടെയാണ് മത്സരം തുടങ്ങുന്നത്. ഏഴുമണിക്കാണ് ആദ്യ ഇവൻറ്. തൊട്ടുപിന്നാലെ ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്റർ നടക്കും. ഇന്ന് 21 ഇനങ്ങളിലാണ് ഫൈനൽ. നാലെ ഗുണം 100 മീറ്റർ റിലെ, 400 മീറ്റർ ഓട്ടം തുടങ്ങിയ ഇനങ്ങളുടെ ആദ്യ റൗണ്ടും ഇന്നാണ്.

ഉച്ചയ്ക്ക് മൂന്നരയോടെ മാർച്ച് പാസ്റ്റും ഉദ്ഘാടന സമ്മേളനവും നടക്കും. രാവിലെ 9 മണിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തും. 98 ഇനങ്ങളിലായി 3000ത്തിലധികം കായിക താരങ്ങളാണ് കായികോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.

പുത്തൻ താരങ്ങളും പുതിയ വേഗവും കുന്നംകുളത്തെ ഗ്രൗണ്ടിൽ പിറക്കും. 98 ഇനങ്ങളിലായി മൂവായിരത്തിലധികം കുട്ടികൾ ആറ് വിഭാഗങ്ങളിലായി കായികമേളയിൽ മാറ്റുരയ്ക്കും. കഴിഞ്ഞതവണ സംഘടിപ്പിച്ചതുപോലെ ഇത്തവണയും പകലും രാത്രിയുമായിട്ടാണ് കായികോത്സവം. ദേശീയ സ്കൂൾ മത്സരങ്ങൾ അടുത്ത മാസവും ദേശീയ ഗെയിംസ് ഈ മാസം 25 മുതൽ ഗോവയിൽ നടക്കുന്നത് കൊണ്ടുമാണ് കായികോത്സവം ഇക്കുറി നേരത്തെ നടത്താൻ സർക്കാർ തീരുമാനിച്ചത്.

ഇരുപതാം തീയതി വൈകിട്ടാണ് സമാപന സമ്മേളനവും സമ്മാനദാനവും. ജില്ലയിലെ 15ലധികം സ്കൂളുകളിലാണ് കുട്ടികൾക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.കായി കോത്സവത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ജില്ലയ്ക്ക് 2,20,000 രൂപയാണ് സമ്മാനം. രണ്ടാമതെത്തുന്ന ജില്ലയ്ക്ക് 1,65,000 രൂപയും മൂന്നാം സ്ഥാനത്തിന് 1,10,000 രൂപയും നൽകും. ഗ്രൗണ്ടിൽ അത്യാധുനിക സംവിധാനത്തോടെ മെഡിക്കൽ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.



TAGS :

Next Story