'അന്ന് കോഹ്ലി എന്നെ ബ്ലോക്ക് ചെയ്തു'; കാരണം പറഞ്ഞ് മാക്‌സ്‍വെല്‍
2016-17 ബോർഡർ ഗവാസ്‌കർ ട്രോഫിക്കിടെയാണ് സംഭവം
റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിലെ സഹതാരങ്ങളാണ് വിരാട് കോഹ്ലിയും ഗ്ലെൻ മാക്‌സ്‍വെല്ലും. ഏറെക്കാലം ഇരുവരും ഒരുമിച്ച് കളിച്ചിരുന്നു. എന്നാലിപ്പോളിതാ തനിക്കും വിരാട് കോഹ്ലിക്കും ഇടയിലുണ്ടായിരുന്ന ഒരു പ്രശ്‌നത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മാക്‌സ്‍വെല്‍.
2016-17 ബോർഡർ ഗവാസ്‌കർ ട്രോഫിക്കിടെയാണ് സംഭവം. മൂന്നാം ടെസ്റ്റിൽ വിരാട് കോഹ്ലിയുടെ തോളിന് പരിക്കേറ്റു. ഇതിനെ തുടർന്ന് ഇന്ത്യൻ താരം പവലിയനിലേക്ക് മടങ്ങി. ഇന്ത്യ വീണ്ടും ബാറ്റിങ്ങിനായി കളത്തിലെത്തിയപ്പോളാണ് തോളിൽ പിടിച്ച് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയ കോഹ്ലിയെ മാക്‌സ്‍വെല്‍ പരിഹസിച്ചത്. ഇതിന് പിന്നാലെ കോഹ്ലി മാക്‌സ്‍വെല്ലിനെ ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തു.
ഏറെക്കാലത്തിന് ശേഷമാണ് മാക്‌സ്‍വെല്‍ ഇക്കാര്യം അറിയുന്നത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ റാഞ്ചി ടെസ്റ്റിനിടെ തന്നെ പരിഹസിച്ചത് കൊണ്ടാണ് ബ്ലോക്ക് ചെയ്തത് എന്നായിരുന്നു കോഹ്ലിയുടെ മറുപടി. പിന്നീട് കോഹ്ലി തന്നെ അൺ ബ്ലോക്ക് ചെയ്തതായും മാക്‌സ്‍വെല്‍ പറഞ്ഞു.
Adjust Story Font
16