Quantcast

പാഠം പഠിക്കാതെ കോഹ്ലി; ബി.ജി.ടിയിൽ ഒരേ പോലെ പുറത്തായത് എട്ട് തവണ

ഇത് നാലാം തവണയാണ് ബോളണ്ട് കോഹ്ലിയെ വീഴ്ത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2025-01-04 09:33:32.0

Published:

4 Jan 2025 9:29 AM GMT

പാഠം പഠിക്കാതെ കോഹ്ലി; ബി.ജി.ടിയിൽ  ഒരേ പോലെ പുറത്തായത് എട്ട് തവണ
X

സിഡ്നി: ഒരു പരമ്പരയിൽ ഒരാൾക്ക് ഒരേ പോലെ എത്ര തവണ പുറത്താവാൻ കഴിയും. വിരാട് കോഹ്ലി പറയുന്നു എട്ട് തവണയെന്ന്. ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ കോഹ്ലിയെ വിടാതെ പിന്തുടരുകയാണ് എഡ്ജ് ശാപം. പരമ്പരയിലാകെ എട്ട് തവണയാണ് എഡ്ജിൽ തട്ടി സ്ലിപ്പിലെ ഫീൽഡർക്ക് ക്യാച്ച് നൽകി കോഹ്ലി മടങ്ങുന്നത്.

ബി.ജി.ടിയിൽ ഇനിയൊരു അവസരം ലഭിക്കില്ല എന്നിരിക്കെ സിഡ്‌നി ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിലെങ്കിലും കോഹ്ലി സൂക്ഷിച്ച് കളിക്കും എന്ന് കരുതിയ ആരാധകർക്ക് തെറ്റി. ഒരിക്കൽ കൂടി ബോളണ്ടിന് മുന്നിൽ വീണ കോഹ്ലി ഇക്കുറി സ്മിത്തിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. 12 പന്തിൽ ആറ് റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇത് നാലാം തവണയാണ് ബോളണ്ടിന് മുന്നിൽ കോഹ്ലി ആയുധം വച്ച് കീഴടങ്ങുന്നത്.

സിഡ്നി ടെസ്റ്റില്‍ ലീഡുയര്‍ത്തുന്ന ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടമായി. രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസില്‍. റിഷഭ് പന്തിന്‍റെ അര്‍ധ സെഞ്ച്വറിക്കരുത്തില്‍ ബാറ്റ് വീശിയ ഇന്ത്യക്ക് 145 റണ്‍സിന്‍റെ ലീഡുണ്ട്. 250 റണ്‍സിന് മുകളില്‍ ലീഡുയര്‍ത്താനായാല്‍ ഇന്ത്യക്ക് വിജയപ്രതീക്ഷ വക്കാം.
TAGS :

Next Story