Quantcast

രക്ഷകരായി റിങ്കുവും റാണയും; കൊല്‍ക്കത്തക്ക് ഭേദപ്പെട്ട സ്കോര്‍

ഹൈദരാബാദിനായി മായങ്ക് മാർകണ്ഡേയും മാർകോ ജാൻസെണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി

MediaOne Logo

Web Desk

  • Published:

    4 May 2023 3:56 PM GMT

rinku singh nitish rana
X

ഹൈദരാബാദ്: നിതീഷ് റാണയുടേയും റിങ്കു സിങ്ങിന്റേയും ബാറ്റിങ് പ്രകടനങ്ങളുടെ മികവിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്താ നൈറ്റ് റൈഡേഴ്‌സിന് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ കൊല്‍ക്കത്ത 171 റൺസെടുത്തു. നിതീഷ് റാണ 42 റൺസെടുത്തപ്പോൾ റിങ്കു സിങ് 46 റൺസെടുത്തു.

മത്സരത്തില്‍ ടോസ് നേടിയ കൊൽക്കത്ത ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ റഹ്മാനുല്ലാഹ് ഗുർബാസിനെയും വെങ്കിടേഷ് അയ്യറേയും കൊൽക്കത്തക്ക് നഷ്ടമായി. അഞ്ചാം ഓവറിൽ 20 റൺസെടുത്ത ജേസൺ റോയി കാർത്തിക് ത്യാഗിക്ക് വിക്കറ്റ് നൽകി മടങ്ങിയതോടെ പ്രതിരോധത്തിലായ കൊൽക്കത്തയെ റിങ്കു സിങ്ങും നിതീഷ് റാണയും ചേർന്ന് ഭേദപ്പെട്ട സ്‌കോറിലെത്തിക്കുകയിയരുന്നു. കൊൽക്കത്തക്കായി ആന്ദ്രേ റസൽ 24 റൺസെടുത്ത് പുറത്തായി. ഹൈദരാബാദിനായി മായങ്ക് മാർകണ്ഡേയും മാർകോ ജാൻസെണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

TAGS :

Next Story