Quantcast

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യക്ക് നാലാം സ്വർണം

ലോൺ ബൗൾസ് വനിതകളുടെ ടീം ഇനത്തിലാണ് ഇന്ത്യ സ്വർണം കരസ്ഥമാക്കിയത്

MediaOne Logo

Web Desk

  • Updated:

    2022-08-02 14:55:05.0

Published:

2 Aug 2022 1:33 PM GMT

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യക്ക് നാലാം സ്വർണം
X

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് നാലാം സ്വർണം. ലോൺ ബൗൾസ് വനിതകളുടെ ടീം ഇനത്തിലാണ് ഇന്ത്യ സ്വർണം കരസ്ഥമാക്കിയത്. ദക്ഷിണാഫ്രിക്കയെ 17-10 നാണ് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെടുത്തിയത്. ഇതോടെ നാല് സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമടക്കം ഇന്ത്യക്ക് പത്ത് മെഡലുകളായി. കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ പട്ടികയില്‍ ആറാം സ്ഥാനത്താണിപ്പോള്‍ ഇന്ത്യ.

നേരത്തേ പുരുഷന്മാരുടെ ഭാരാദ്വാഹനത്തില്‍ അചിന്ദ ഷൂലിയും മിറാബായ് ചാനുവും ജെറമി ലാല്‍റിനുംഗയും ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു.

അതേസമയം ലോങ് ജംപിൽ മലയാളി താരങ്ങളായ എം. ശ്രീശങ്കറും മുഹമ്മദ് അനീസ് യഹിയയും ഫൈനലിൽ പ്രവേശിച്ചു. ആദ്യ ശ്രമത്തിൽ തന്നെ 8.05 മീറ്റർ ചാടിയാണ് ശ്രീശങ്കര്‍ ഫൈനൽയോഗ്യത നേടിയത്. 7.68 മീറ്റർ ചാടി ആറാമതായാണ് അനീസ് ഫൈനലില്‍ കടന്നത്.

ഇന്ത്യ സ്വർണപ്രതീക്ഷ വയ്ക്കുന്ന താരങ്ങളിൽ ഒരാളാണ് പാലക്കാട് സ്വദേശിയായ എം. ശ്രീശങ്കർ. ഇത്തവണ കോമൺവെൽത്ത് ഗെയിംസിൽ ലോങ് ജംപ് പുരുഷ വിഭാഗത്തിൽ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ താരം കൂടിയാണ്.

TAGS :

Next Story