Quantcast

ബേണ്‍ലിക്കെതിരെ രണ്ട് ഗോള്‍ ജയവുമായി ലിവര്‍പൂള്‍

ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്‍റുമായി ലിവര്‍പൂള്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

MediaOne Logo

Web Desk

  • Published:

    22 Aug 2021 2:21 AM GMT

ബേണ്‍ലിക്കെതിരെ രണ്ട് ഗോള്‍ ജയവുമായി ലിവര്‍പൂള്‍
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍ലിക്കെതിരെ ലിവര്‍പൂളിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ ബേണ്‍ലിയെ തകര്‍ത്തത്. ഡിയാഗോ ജോട്ട, സാദിയോ മാനേ എന്നിവരാണ് ലിവര്‍പൂളിനായി സ്കോര്‍ ചെയ്തത്.18-ാം മിനിറ്റില്‍ സിമിക്കാസിന്‍റെ ക്രോസില്‍ നിന്ന് കിടിലന്‍ ഹെഡറിലൂടെ ഡിയാഗോ ജോട്ടയാണ് ടീമിനെ മുന്നിലെത്തിച്ചത്. പിന്നീട് രണ്ടാം പകുതിയിലെ 69-ാം മിനിറ്റില്‍ സാദിയോ മാനെ ലിവര്‍പൂളിന്‍റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. അലക്‌സാണ്ടര്‍ അര്‍ണോള്‍ഡിന്‍റെ പാസില്‍ നിന്നാണ് സാദിയോ മാനെ സ്കോര്‍ ചെയ്തത്.

ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്‍റുമായി ലിവര്‍പൂള്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. പ്രീമിയര്‍ ലീഗിൽ ഇന്ന് നടക്കുന്ന മറ്റു മത്സരങ്ങളിൽ ശക്തരായ ചെൽസി ആഴ്സണലിനേയും മാഞ്ചസ്റ്റർ യുണൈറ്റഡ് സതാംപ്ടണെയും നേരിടും.

TAGS :

Next Story