ദേശീയ തൈക്കോണ്ടോ ചാംപ്യൻഷിപ്പിൽ മലയാളി വിദ്യാര്‍ഥിക്ക് വെങ്കലം
ചാംപ്യൻഷിപ്പിൽ 14 സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് മത്സരാർഥികൾ പങ്കെടുത്തിരുന്നു
ന്യൂഡൽഹി: കാൺപൂരിൽ നടന്ന ദേശീയ തൈക്കോണ്ടോ ചാംപ്യൻഷിപ്പിൽ മലയാളിയായ ഐഷ സംറീൻ എസ്.എഫിന് വെങ്കലം. ആഗസ്റ്റ് 16 മുതൽ 18 വരെ നടന്ന ചാംപ്യൻഷിപ്പിൽ ഡൽഹിയെ പ്രതിനിധീകരിച്ചാണ് ഐഷ മത്സരിച്ചത്.
ചാംപ്യൻഷിപ്പിൽ 14 സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് മത്സരാർഥികൾ പങ്കെടുത്തിരുന്നു. മലപ്പുറം മങ്കട സ്വദേശിയും ഡൽഹി ജാമിഅ മില്ലിയ്യ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. സമീർ ബാബുവിന്റെയും ഫസീലയുടെയും മകളാണ് ഐഷ സംറീന്‍. ഡൽഹി, ജസോല ഗുഡ് സമരിറ്റൻ സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ്.
Summary: Malayalee student Ayisha Samreen SF wins bronze medal in National Taekwondo Championship held in Kanpur
Next Story
Adjust Story Font
16