Quantcast

ആര്‍ക്കും കൊട്ടാം.... വില്ലയോടും തോറ്റ് സിറ്റി

ആസ്റ്റണ്‍ വില്ലയുടെ ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

MediaOne Logo

Web Desk

  • Published:

    21 Dec 2024 2:41 PM GMT

ആര്‍ക്കും കൊട്ടാം.... വില്ലയോടും തോറ്റ് സിറ്റി
X

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രക്ഷയില്ലാതെ പെപ്‍ ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി. ഇക്കുറി ആസ്റ്റണ്‍ വില്ലയാണ് സിറ്റിയെ തകര്‍ത്തത്. സ്വന്തം തട്ടകത്തിൽ അരങ്ങേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വില്ലയുടെ തകര്‍പ്പന്‍ ജയം. ജോൺ ഡുറാനും മോർഗൻ റോജേഴ്‌സുമാണ് വില്ലക്കായി വലകുലുക്കിയത്. ഫിൽ ഫോഡനാണ് സിറ്റിയുടെ സ്‌കോറർ. തോൽവിയോടെ പോയിന്റ് പട്ടികയിൽ സിറ്റി ആറാം സ്ഥാനത്തേക്കിറങ്ങി.

കളിയുടെ തുടക്കം മുതല്‍ തന്നെ നിറഞ്ഞു കളിച്ച വില്ല അര്‍ഹിച്ച വിജയം തന്നെയാണ് വില്ല പാര്‍ക്കില്‍ സ്വന്തമാക്കിയത്.കളിയുടെ 16 ാം മിനിറ്റില്‍ കൊളംബിയന്‍ സ്ട്രൈക്കര്‍ ജോണ്‍ ഡുറാനിലൂടെ വില്ല അക്കൗണ്ട്‌ തുറന്നു. ഇടതുവിങ്ങിലൂടെ പന്തുമായി കുതിച്ച റോഡ്ജേഴ്സിന്‍റെ മനോഹര അസിസ്റ്റില്‍ നിന്നായിരുന്നു ഡുറാന്‍റെ ഗോളെത്തിയത്.

65 ാം മിനിറ്റില്‍ റോഡ്ജേഴിസിന്‍റെ ഗോളെത്തി. ജോണ്‍ മഗ്ഗിനാണ് ഗോളിന് വഴിയൊരുക്കിയത്. ഇഞ്ചുറി ടൈമിലാണ് ഫോഡന്‍ സിറ്റിക്കായി ആശ്വാസ ഗോള്‍ നേടിയത്. തോല്‍വിയോടെ നിലവിലെ ചാമ്പ്യന്മാര്‍ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്കിറിങ്ങി. ആസ്റ്റണ്‍ വില്ല അഞ്ചാം സ്ഥാനത്തേക്ക് കയറി.

TAGS :

Next Story