Quantcast

രണ്ട് ഗോള്‍ ജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; പ്രീമിയര്‍ ലീഗില്‍ മൂന്നാമത്

ബ്ര​സീ​ൽ വിങ്ങർ ആന്‍റ​ണി​യു​ടെ പ്ലേ മേക്കിങ് മികവാണ് യുണൈറ്റ​ഡിന് വി​ജയമൊരുക്കിയത്.

MediaOne Logo
Manchester United ,Nottingham Forest ,Premier League,epl,EPL
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നോ​ട്ടി​ങ്ഹാം ഫോ​റ​സ്റ്റി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ജയത്തോടെ 59 പോയിന്‍റുമായി യുണൈറ്റഡ് ലീഗില്‍ മൂന്നാം സ്ഥാനത്തെത്തി.

ബ്ര​സീ​ൽ വിങ്ങർ ആന്‍റ​ണി​യു​ടെ പ്ലേ മേക്കിങ് മികവാണ് യുണൈറ്റ​ഡിന് വി​ജയമൊരുക്കിയത്. 32-ാം മി​നുട്ടില്‍ ആദ്യ ഗോള്‍ സ്കോര്‍ ചെയ്ത് യുണൈറ്റഡിന് ലീഡ് നല്‍കിയ ആന്‍റണി രണ്ടാം ഗോളിന് അസിസ്റ്റ് നല്‍കുകയും ചെയ്തു. ഡീ​ഗോ ഡാ​ലോ​ട്ടി​ന്‍റെ വ​ക​യാ​യി​രു​ന്നു യുണൈറ്റഡിന്‍റെ ര​ണ്ടാം ഗോ​ൾ. 76-ാം മിനുട്ടിലായിരുന്നു ഡാ​ലോ​ട്ടിന്‍റെ ഗോള്‍.

സീ​സ​ണി​ന്‍റെ തു​ട​ക്ക​ത്തി​ൽ വ​ൻ​തു​ക​ക്ക് ടീ​മി​ലെ​ത്തി​യ ആ​ന്‍റണി​യു​ടെ ഒ​ക്ടോ​ബ​റി​നു​ശേ​ഷ​മു​ള്ള ആ​ദ്യ പ്രീ​മി​യ​ർ ലീ​ഗ് ഗോ​ളാണ് ഇന്നലെ നോ​ട്ടി​ങ്ഹാം ഫോ​റ​സ്റ്റി​നെതിരായ മത്സരത്തില്‍ പിറന്നത്. പ്രീ​മി​യ​ർ ലീ​ഗി​ലെ താ​ര​ത്തി​ന്‍റെ ആ​ദ്യ അ​സി​സ്റ്റും പിറന്നത് ഇന്നലത്തെ മത്സരത്തിലാണ്. യുണൈറ്റഡിനായി രണ്ടാം ഗോള്‍ സ്കോര്‍ ചെയത ഡീ​ഗോ ഡാ​ലോ​ട്ടി​ന്‍റെയും പ്രീ​മി​യ​ർ ലീ​ഗി​ലെ ക​ന്നി ഗോ​ളാ​യി​രു​ന്നു ഇ​ത്.

ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് പോ​യിന്‍റ് പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെത്തി. പോ​യിന്‍റ് നി​ല​യി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡ് ക​ഴി​ഞ്ഞ​ദി​വ​സം തോ​ൽ​ക്കു​ക​യും യുണൈറ്റഡ് ജയിക്കുകയും ചെ​യ്​​ത​തോ​ടെയാണ് 59 പോ​യിന്‍റുമായി എ​റി​ക് ടെ​ൻഹാ​ഗി​ന്‍റെ സംഘം മൂ​ന്നാം സ്ഥാനത്തേക്കെത്തിയത്.

74 പോയിന്‍റോടെ ആഴ്സനലും 70 പോയിന്‍റോടെ സിറ്റിയുമാണ് പ്രീമിയര്‍ ലീഗില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്. യുണൈറ്റഡിന് പിറകില്‍ 30 ക​ളി​ക​ളി​ൽ നിന്ന് 56 പോ​യിന്‍റോടെ ന്യൂ​കാ​സി​ല്‍ നാലാം സ്ഥാനത്തും.

സ്റ്റോ​പ്പ​ർ ബാ​ക്കു​ക​ളാ​യ റാ​ഫേ​ൽ വ​രാ​നെ​ക്കും ലി​സാ​ൻ​ഡ്രോ മാ​ർ​ട്ടി​നെ​സി​നും പ​രി​ക്കേ​റ്റ​തി​നാ​ൽ ഹാ​രി മ​ഗ്വ​യ​റെ​യും വി​ക്ട​ർ ലി​ൻ​ഡ​ലോ​ഫി​നെ​യും പ്ര​തി​രോ​ധ ചു​മ​ത​ല ഏ​ല്പി​ച്ചാ​ണ് യു​ണൈ​റ്റ​ഡ് ഇന്നലെ ഇ​റ​ങ്ങി​യ​ത്. പ​രി​ക്കു​മാ​റി​യെ​ത്തി​യ ക്രി​സ്റ്റ്യ​ൻ എ​റി​ക്സണും ആ​ദ്യ ഇ​ല​വ​നി​ൽ ഇ​റ​ങ്ങി.

TAGS :

Next Story