Quantcast

സഹതാരങ്ങളെ വംശീയമായി അധിക്ഷേപിച്ചതിന് മാപ്പുപറഞ്ഞ് മുൻ ദക്ഷിണാഫ്രിക്കൻ താരം മാർക്ക് ബൗച്ചർ

കറുത്ത വംശജരായ സഹതാരങ്ങളെ ഇരട്ടപ്പേര് വിളിച്ച് പരിഹസിച്ചതിനും വംശീയച്ചുവയുള്ള പാട്ടുകൾ പാടിയതിനും ഖേദം പ്രകടിപ്പിക്കുന്നതായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകന്‍ കൂടിയായ മാര്‍ക്ക് ബൗച്ചര്‍ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    23 Aug 2021 5:23 PM GMT

സഹതാരങ്ങളെ വംശീയമായി അധിക്ഷേപിച്ചതിന് മാപ്പുപറഞ്ഞ് മുൻ ദക്ഷിണാഫ്രിക്കൻ താരം മാർക്ക് ബൗച്ചർ
X

ദക്ഷിണാഫ്രിക്കൻ ടീമിന്റെ ഭാഗമായിരിക്കെ നടത്തിയ വംശീയ പരാമർശങ്ങൾക്കും പെരുമാറ്റങ്ങൾക്കും മാപ്പുപറഞ്ഞ് മുൻ ക്രിക്കറ്റ് താരം മാർക്ക് ബൗച്ചർ. കറുത്ത വംശജരായ സഹതാരങ്ങളെ ഇരട്ടപ്പേരുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചതിനും വംശീയച്ചുവയുള്ള പാട്ടുകൾ പാടിയതിനുമാണ് മുന്‍ താരം മാപ്പുപറഞ്ഞത്.

ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ സാമൂഹികനീതി വിഭാഗമായ സോഷ്യൽ ജസ്റ്റിസ് ആൻഡ് നാഷൻ ബിൽഡിങ് കമ്മിറ്റിക്ക്(എസ്‌ജെഎൻ) നൽകിയ 14 പേജിന്റെ സത്യവാങ്മൂലത്തിലാണ് മുൻ സൂപ്പർതാരം ബൗച്ചറുടെ കുറ്റസമ്മതം. നിലവിൽ ദക്ഷിണാഫ്രിക്കൻ ടീമിന്റെ പരിശീലകനാണ് അദ്ദേഹം. മുൻ ദക്ഷിണാഫ്രിക്കൻ സ്പിന്നർ പോൾ ആഡംസ് അടക്കമുള്ള നാല് പഴയ താരങ്ങൾ ബൗച്ചറിനെതിരെ വംശീയാധിക്ഷേപ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഒരു പാട്ടിനിടെ ബൗച്ചർ തന്നെ വംശീയമായി അധിക്ഷേപിച്ചതായി ആഡംസ് ആരോപിച്ചു. എസ്‌ജെഎന്നിനു മുന്നിലായിരുന്നു ആഡംസിന്‍റെ വെളിപ്പെടുത്തല്‍. ഇതേതുടർന്നാണ് മാർക്ക് ബൗച്ചർ സമിതിക്ക് വിശദീകരണം നൽകിയത്.

സഹതാരങ്ങൾക്കൊപ്പം അധിക്ഷേപകരമായ പാട്ടുകൾ പാടിയതിനും പരിഹസിക്കുന്ന തരത്തില്‍ ഇരട്ടപ്പേരുകൾ ഉപയോഗിച്ചതിനുമെല്ലാം അങ്ങേയറ്റം ഖേദിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നതായി ബൗച്ചർ സത്യവാങ്മൂലത്തിൽ പറഞ്ഞു. വംശീയമായി അധിക്ഷേപിച്ച പഴയ സഹതാരങ്ങളോടൊപ്പമിരുന്ന് കാര്യങ്ങൾ ചർച്ച ചെയ്യാൻ താൻ തയാറാണെന്നും ബൗച്ചർ വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story